റെയില്‍വേ മുരടിപ്പിനുകാരണം സംസ്ഥാന സര്‍ക്കാരാണെന്ന വാദം പൊളിയുന്നു; കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണന വെളിവാക്കുന്ന രേഖകള്‍ പുറത്ത്‌

കേരളത്തിൽ റെയിൽവേ മുരടിപ്പിനു കാരണം സംസ്ഥാന സർക്കാരാണെന്ന റെയിൽ വേയുടെ വാദം പൊളിയുന്നു.

കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിക്കായി കേരളം ഒറ്റക്കെട്ടായി സമരത്തിനിറങ്ങിയതോടെ സംസ്ഥാ സര്‍ക്കാരാണ് കേരളത്തിലെ റെയില്‍വേ മുരടിപ്പിന് കാരണമെന്ന വാദമുയര്‍ത്തി ചെറുക്കാനായിരുന്നു കേന്ദ്രത്തിന്റെ ശ്രമം.

എന്നാല്‍ കേന്ദ്രത്തിന്റെയും റെയില്‍വേയുടെയും തികഞ്ഞ അനാസ്ഥയാണ് റെയില്‍വേ വികസനത്തില്‍ കേരളം ഇത്രമാത്രം പ്രതിസന്ധികളിലൂടെ കടന്നുപോവാന്‍ കാരണമെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുകപോലും വിനിയോഗിക്കാന്‍ റെയില്‍വേ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് വിവരാവകാശ രേഖകള്‍ വെളിവാക്കുന്നത്.

രണ്ടായിരത്തി പതിനേഴ്‌ പതിനെട്ട്‌ സാമ്പത്തിക വർഷം അനുവധിച്ച അറുപത്‌ കോടിയിലധികം തുകയിൽ നിന്നും ചെറിയ ശതമാനം മാത്രമാണു റെയിൽവേ വിനിയോഗിച്ചിട്ടുള്ളത്‌.

വടക്കൻ കേരളത്തിലെ റെയിൽവേയുടെ വികസന മുരടിപ്പിനും കാരണം റെയിൽവേയുടെ അനാസ്ഥയാണെന്നും വിവരാവകാശ നിയമം പ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു.

റെയിൽവേയ്ക്ക്‌ കേരളത്തോടുള്ള കനത്ത അവഗണന ശരി വെക്കുന്ന കണക്കുകളാണു ഇപ്പോൾ പുറത്ത്‌ വരുന്നത്‌.

2017-18 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം പ്രകാരം പുതിയ നിർമ്മാണ ജോലികൾക്കായി 63 കോടി രൂപ അനുവദിച്ചതിൽ ഒരു ശതമാനം പോലും റെയിൽ വേ ഉപയോഗിച്ചിട്ടില്ല.

ഗതാഗത സംവിധാനങ്ങളും, മേൽപ്പാലങ്ങളും ലെവൽ ക്രോസുകളും ഷെഡ്ഡുകളും നിർമ്മിക്കാൻ വേണ്ടിയാണു കേന്ദ്രം ഈ തുക അനുവധിച്ചിട്ടുണ്ടായിരുന്നത്‌.

2015-16 സാമ്പത്തിക വർഷവും 2016-17 സാമ്പത്തിക വർഷവും അനുവദിച്ച തുക വിനിയോഗിക്കുന്നതിൽ കേരളത്തിൽ റെയിൽ വേ വീഴ്ച്ച വരുത്തിയിട്ടുണ്ട്‌.

സംസ്ഥാന സർക്കാർ വരുത്തിയ വീഴ്ച്ചയാണു കേരളത്തിൽ റെയിൽ വേയുടെ വികസന മുരടിപ്പിനു കാരണം എന്ന റെയിൽ വേയുടെ വാദവും ഇതോടെ പൊളിഞ്ഞെന്ന് അഭിഭാഷകനും വിവരാവകാശ പ്രവർത്തകനുമായ ഡി.ബി. ബിനു പറഞ്ഞു.

കേരളത്തിൽ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിച്ചതിനാലാണു പാളങ്ങളിൽ അറ്റകുറ്റപ്പണി വൈകുന്നതെന്നാണു റെയിൽ വേയുടെ ന്യായീകരണം.

എന്നാൽ കേരളത്തിലുള്ളതിനേക്കാൾ അധികം സർവ്വീസുള്ള മുംബൈ പോലുള്ള നഗരങ്ങളിൽ സമയം ക്രമീകരിച്ച്‌ ജോലികൾ ഇതിനേക്കാൾ വേഗത്തിൽ പൂർത്തിയാവുന്നുണ്ട്‌.

കണ്ണൂരിലെതുൾപ്പടെ റെയിൽ ഗതാഗതത്തെ സാരമായി ബാധിക്കാത്ത പ്ലാറ്റ്‌ ഫോം നിർമ്മാണവും മറ്റു ഡിവിഷനുകളുടെ നവീകരണവും പോലുള്ള നിർമ്മാണങ്ങളിലും റെയിൽ വേ ഇഴയുന്നതിനും കാരണം വ്യക്തമാക്കാൻ റെയിൽവേക്ക്‌ സാധിച്ചിട്ടില്ല.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel