സവാരിക്കിടയിൽ സഹായിച്ചത് വിനയായി; മലയാളി യുവാവിന് 2000 രൂപ പിഴ

മുംബൈ : മുംബൈയിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ നിതിൻ നായർക്കാണ് വഴിയരികിൽ നിന്ന വൃദ്ധന് കാറിൽ ലിഫ്റ്റ് കൊടുത്തതിന്റ പേരിൽ പണി കിട്ടിയത്.

സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റുന്നത് കുറ്റകരമാണെന്ന നിയമ വ്യവസ്ഥയാണ് നിതിന് വിനയായത്.

വഴിയരികിൽ വണ്ടി കാത്തു നിൽക്കുന്ന വൃദ്ധനോട് അനുകമ്പ തോന്നി കയറ്റിയതാണെങ്കിലും നിയമത്തിന് മുൻപിൽ സഹായത്തിന് സ്ഥാനമില്ലായിരുന്നു.

മോട്ടോർ വെഹിക്കൾ ആക്ടിലെ സെക്ഷൻ 66 പ്രകാരമാണ് യുവാവിനെതിരെ ട്രാഫിക് പോലീസ് നടപടിയെടുത്തത്. ഈ വകുപ്പ് പ്രകാരം സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റുന്നത് ശിക്ഷാർഹമാണ്.

ലിഫ്റ്റ് കൊടുത്താലും വേണമെങ്കിൽ പൊലീസിന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയുണ്ട്. എന്തായാലും ട്രാഫിക് നിയമത്തിൽ ഒളിഞ്ഞു കിടക്കുന്ന ഗുലുമാൽ മനസിലാക്കാൻ പയ്യന് 2000 രൂപ പിഴയടക്കേണ്ടി വന്നു.

കൂടാതെ അനുകമ്പ തോന്നി വെറുതെയൊന്ന് സഹായിച്ചതിന്റെ പേരിൽ ഒരു ദിവസം മുഴുവൻ കോടതി വരാന്തയിലും പോലീസ് സ്റേഷനിലുമായി ചിലവഴിച്ചത് മിച്ചം!.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News