മോഹന്‍ലാലിനെതിരെ വനിതാ കമ്മീഷന്‍ രംഗത്ത്. മോഹന്‍ലാലില്‍ നിന്ന് ഇത്തരം ഒരു നടപടി പ്രതീക്ഷിച്ചില്ല. പ്രതികരണം വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റേത്. അമ്മയുടെ നടപടി സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി.

പ്രതിസ്ഥാനത്തുള്ള ഒരാളെയാണ് അമ്മ തിരിച്ചെടുത്തത്. ലെഫ്.കേണല്‍കൂടിയായ മോഹന്‍ലാല്‍ നീതിപൂര്‍വ്വകമായ നിലപാടെടുക്കണം. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി അമ്മ ഒന്നും ചെയ്തില്ലെന്നും എംസി ജോസഫൈന്‍.