തോറ്റ് പുറത്തായ ജര്‍മ്മനിയെ ട്രോളി ഒരു കലക്ടറും. ജര്‍മ്മനിക്ക് കിട്ടുന്ന ട്രോള്‍ മ‍ഴയില്‍ വ്യത്യസ്ത ട്രോളുമായി ഒരു കലക്ടര്‍ ജര്‍മ്മനി തോറ്റതോടെ ആരാധകര്‍ക്ക് ട്രോളന്മാരുടെ ട്രോള്‍ പെരുമ‍ഴയാണ്.

ഫ്ലക്സടിച്ച ആരാധകരോട് കോ‍ഴിക്കൂടിന് മറയ്ക്കാന്‍ ഫ്ലക്സ് എടുത്ത് കൊണ്ട് പോകാന്‍ പറയുന്ന ജര്‍മ്മനി വിരുദ്ധര്‍ക്ക് കൂട്ടായിട്ടാണ് ഒരു കലക്ടറും രംഗത്തെത്തിയത്. പറഞ്ഞുവരുന്നത് കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലിയുടെ ട്രോളിനെക്കുറിച്ചാണ്.

ജര്‍മ്മനി തോറ്റതോടെ ഫ്ലക്സുകള്‍ അ‍ഴിച്ചുമാറ്റാന്‍ കലക്ടര്‍ നടത്തിയ അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ ട്രോളായി മാറിയത്. കലക്ടറുടെ പോസ്റ്റ് ഇങ്ങനെ കണ്ണൂരിലെ എല്ലാ ജര്‍മ്മന്‍ ആരാധകരും ജര്‍മ്മന്‍ ടീമിന് വേണ്ടി വച്ച എല്ലാ ഫ്ലക്സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതായിരുന്നു കലക്ടറുടെ പോസ്റ്റ്. ട്രോളിയും തിരിച്ചു ട്രോളിയും നവമാധ്യമങ്ങള്‍ ലോകകപ്പിന്‍റെ ആവേശം ഏറ്റെടുത്തപ്പേോള്‍ കണ്ണൂര്‍ കലക്ടറും മാറി നിന്നില്ല