നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്ന ദിലീപിന്റെ വാദം പൊളിയുന്നു; പ്രതികരണവുമായി ഇടവേള ബാബു

ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയില്‍ വാദങ്ങളും പ്രതിവാദങ്ങളും കനക്കുകയാണ്. ആരോപണങ്ങള്‍ക്കിടെ നടിയുടെ അവസരം നഷ്ടപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് കേസില്‍ പ്രതിയായ ദിലീപിന്റെ പ്രതികരണം വന്നിരുന്നു.

എന്നാല്‍ ഇത് പ്രതിഷേധങ്ങള്‍ക്കിയില്‍ നിന്നും പിടിച്ചുനില്‍ക്കാനുള്ള പൊള്ളയായ വാദമാണെന്ന് തെളിയുകയാണ്. നടനും താരസംഘടനയായ അമ്മയുടെ നിലവിലെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവാണ് ഇതുമായി ബന്ധപ്പെട്ട പ്രതികരണമുന്നയിച്ചിരിക്കുന്നത്.

തന്റെ അവസരങ്ങള്‍ നഷ്‌പ്പെടുത്താന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് അക്രമിക്കപ്പെട്ട നടി താരസംഘടനയ്ക്ക് പരാതി നല്‍കിയിരുന്നുവെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയതായും ഇടവേളബാബു പ്രതികരിച്ചു.

ആവശ്യമില്ലാത്ത കാര്യങ്ങള്‍ വലിച്ച് തലയിലിടുന്നതെന്തിനാണെന്ന് ദിലീപിനോട് ചോദിച്ചതായും ഇടവേള ബാബു പറഞ്ഞു. സ്‌റ്റേജ് ഷോ റിഹേഴ്‌സലിനിടെ ദിലിപും നടിയും തമ്മില്‍ വാക്തര്‍ക്കമുണ്ടായിരുന്നെന്നും ഇതിന്‌ശേഷം കാവ്യയും നടിയും തമ്മില്‍ മിണ്ടിയിട്ടില്ലെന്നും ഇടവേള ബാബു പ്രതികരിച്ചു.

നടി അക്രമിക്കപ്പെട്ട കേസില്‍ 30ാം സാക്ഷിയാണ്‌ ഇടവേള ബാബു.

താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്നതിനായി കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതി ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ തീരുമാനിച്ചത്.

തീരുമാനത്തെ തുടര്‍ന്ന് അക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാലുപേര്‍ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതുമോഹന്‍ദാസ് എന്നിവരാണ് രാജിവച്ച മറ്റു നടിമാര്‍.

വിമന്‍ ഇന്‍ സിനിമാ കലക്ടീവ് സംഘടനയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പരസ്യമായാണ് നാലുപേരും രാജി പ്രഖ്യാപിച്ചത്. ബോളീവുഡില്‍ നിന്നുള്‍പ്പെടെ സിനിമാ സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയില്‍ നിന്നും ഇവര്‍ക്ക് പിന്‍തുണയുമായത്തെിയപ്പോള്‍ താരസംഘടയും അമ്മയിലെ പ്രമുഖ താരങ്ങളും മൗനം പാലിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.

താരസംഘടനയിനിന്നുള്ള രാജി നിരന്തരമായി തുടരുന്ന അവഗണയുടെ പരിണിതഫലമാണെന്നും സ്വന്തം തൊഴിലിടത്തില്‍ ആത്മാഭിമാനത്തോടെ തുടരാനുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്നുമാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് റിമാകല്ലിങ്കല്‍ ഫെയുസ്ബുക്കില്‍ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News