കെഎസ്ആർടിസി ഇലക്ട്രിക് ബസ്സ്; പരീക്ഷണ ഓട്ടത്തെ സ്വാഗതം ചെയ്ത് കോഴിക്കോട് ജനത

കെ എസ് ആർ ടി സി ഇലക്ട്രിക് ബസ്സിൻറെ പരീക്ഷണ ഓട്ടം കോഴിക്കോട് ആരംഭിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ബേപ്പൂരിലേക്ക് നടത്തിയ ആദ്യ സർവീസിൽ മന്ത്രിയും എം എൽ എ മാരും യാത്ര ചെയ്തു.

തിരുവനന്തപുരം,കൊച്ചി നഗരങ്ങളിലെ പരീക്ഷണ ഓട്ടത്തിന് ശേഷമാണ് കെ എസ് ആർ ടി സി ഇലക്ടിക് ബസ് കോഴിക്കോടെത്തിയത്. കോഴിക്കോട് കെ എസ് ആർ ടി സി ഡിപ്പോയിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ എം എൽ എ മാരായ എ പ്രദീപ് കുമാർ, വി കെ സി മമ്മദ് കോയ എന്നിവർ പങ്കെടുത്തു.

സിറ്റി സര്‍വ്വീസിന് ഇലക്ട്രിക് ബസ് അനുയോജ്യമാണെന്ന് ബോധ്യപെട്ടതായും,ഗ്രാമീണ സര്‍വ്വീസുകള്‍ ലക്ഷ്യംവെച്ചാണ് കോഴിക്കോട്ടെ പരീക്ഷണ ഓട്ടമെന്നും ,ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു

5 ദിവസം ബസ് കോഴിക്കോട് ജില്ലയിൽ സര്‍വ്വീസ് നടത്തും. ബേപ്പൂർ, കുന്ദമംഗലം, ബാലുശേരി, കൊയിലാണ്ടി രാമനാട്ടുകര, അടിവാരം എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുക. ഒരു ദിവസം 295 കിലോമീറ്ററാണ് കോഴിക്കോട്ടെ സര്‍വ്വീസ് .

4 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 350 കിലോ മീറ്റര്‍ സര്‍വ്വീസ് നടത്താം. എ.സി ലോഫ്ളോര്‍ ബസിന്‍റെ ടിക്കറ്റ് നിരക്കാണ് ഇലക്ട്രിക് ബസിനും ഈടാക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News