കടത്തിണ്ണയിൽ അന്തിയുറങ്ങിയ വൃദ്ധർക്കു നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരമർദ്ദനം; സംഭവം കൊല്ലത്ത്; വീഡിയോ

കൊല്ലം ഓച്ചിറയിൽ കടത്തിണ്ണയിൽ അന്തിയുറങ്ങിയ വൃദ്ധർക്കു നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരമർദ്ദനം. കടത്തിണ്ണയിൽ ഉറങ്ങിയവരെ യുവാക്കളാണ് അർദ്ധരാത്രിയിൽ മർദ്ധിച്ചത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പീപ്പിൾ ടിവി പുറത്തു വിട്ടു.

കയറിക്കിടക്കാൻ മാർഗമില്ലാത്തവരുടെ ആശ്രയ കേന്ദ്രമാണ് ഓച്ചിറ. അതേ ഓച്ചിറയിലാണ് സാംസ്കാരിക കേരളത്തെ നാണിപ്പിക്കുന്ന മർദ്ധനം അരങ്ങേറിയത്.

ഓച്ചിറ ക്ഷേത്രത്തിനു സമീപത്തെ കടത്തിണ്ണയിൽ അന്തിയുറങ്ങിയ വയോദി കരരെയാണ് യുവാക്കളായ രണ്ട് സാമൂഹിക വിരുദ്ധർ ആക്രമിച്ചത്. തലയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും അടിക്കുകയും ചവിട്ടുകയുമായിരുന്നു. സാമൂഹിക വിരുദ്ധർ ഇവരെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തം. മർദ്ധനമേറ്റവർ കേണപേക്ഷിച്ചിട്ടും മർദ്ധനം തുടർന്നു.

രാത്രികാലങ്ങളിൽ ഓച്ചിറയിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടമാണെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. ഓച്ചിറയിലെ ജനജീവിതം തകർക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ നടപടി വേണമെന്നാണാ നാട്ടുകാരുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News