കരസേന നടത്തിയ സർജിക്കൽ സ്ട്രൈക്കിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോൺഗ്രസ്

കശ്മീരിൽ നിയന്ത്രണരേഖ മറികടന്ന് കരസേന നടത്തിയ സർജിക്കൽ സ്ട്രൈക്കിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട കേന്ദ്ര സർക്കാർ നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ്.

സേനയുടെ ശൗര്യവും ത്യാഗവും ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു.

വാജ്പേയ് സർക്കാരിന്റെ കാലത്തും യു.പി.എ സർക്കാരിന്റെ സമയത്തും പലവട്ടം സേന അതിർത്തി കടന്ന് സർജിക്കൽ സ്ട്രൈക്ക് നടത്തിയിട്ടുണ്ട്. അതൊന്നും ആ സർക്കാരുകൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചിട്ടില്ല.

സേനയ്ക്കായുള്ള അടിസ്ഥാന സൗകര്യം ഉറപ്പാക്കുകയാണ് കേന്ദ്രം ചെയേണ്ടതെന്നും കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News