ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം സിനിമയിലെ മു‍ഴുവന്‍ സ്ത്രീകള്‍ക്ക് വേണ്ടി; താനിനി നിശബ്ദനായിരിക്കില്ല; അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരെ പിന്തുണച്ച് പൃഥ്വീരാജ്

നടിമാരുടെ രാജിയില്‍ നിലപാട് തുറന്ന് പറഞ്ഞ് പൃഥ്വിരാജ്. രാജിവച്ച നടിമാരുടെ നീക്കത്തിന് പിന്തുണയും രാജിവയ്ക്കാന്‍ കാട്ടിയ ധീരതയ്ക്ക് അഭിനന്ദനവുമെന്ന് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

നടിമാര്‍ രാജിവയ്ക്കാന്‍ തീരുമാനമെടുത്തത് എന്തുകൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കുന്നെന്നും അവരുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നുമായിരുന്നു നടിമാരുടെ രാജിയില്‍ പൃഥ്വിരാജിന്‍റെ പ്രതികരണം.. രാജിവച്ച അവര്‍ക്കൊപ്പമാണ് താനെന്ന് സംശയലേശമന്യേയാണ് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പ്രഖ്യാപിച്ചത്

.ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം സിനിമയ്ക്കകത്തും പുറത്തുമുള്ള എല്ലാ സ്ത്രീകള്‍ക്ക് വേണ്ടിയാണെന്നും ഈ സംഭവവികാസങ്ങള്‍ മലയാള സിനിമാ രംഗത്തിന് വ‍ഴിത്തിരിവാകുമെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. ദിലീപിനെ തിരിച്ചെടുത്ത യോഗത്തില്‍ താന്‍ പങ്കെടുക്കാഞ്ഞത് പ്രാഫഷണല്‍ തിരക്ക് മൂലമാണ്. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് നിശബ്ദനാകാതെ താന്‍ പറയും.

അമ്മയിലെ എല്ലാ അംഗങ്ങളും ചേര്‍ന്നാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത് . താന്‍ മാത്രമാണ് അതിനുത്തരവാദിയെന്ന നിലയിലുള്ള ഗണേഷ് കുമാറിന്‍റെ പ്രചരണത്തെ തള്ളിക്കളയുന്നുവെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി പൃഥ്വി പറഞ്ഞു.

ദിലീപിനൊപ്പാമൊരു സിനിമയെക്കുറിച്ച് ആ സാഹചര്യത്തില്‍ പറയാമെന്നായിരുന്നു പൃഥ്വിരാജിന്‍റെ അഭിപ്രായംച. അമ്മയിലെ പ്രശ്നങ്ങളില്‍ നിലപാട് തുറന്നുപറഞ്ഞ ആദ്യ സൂപ്പര്‍ താരമെന്ന നിലയില്‍ പൃഥ്വിരാജിന്‍റെ പ്രതികരണം വരും ദിവസങ്ങളില്‍ അമ്മയില്‍ കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

താന്‍ നിശബ്ദനായിരിക്കില്ലെന്ന പൃഥ്വിരാജിന്‍റെ പ്രഖ്യാപനം അടുത്ത അമ്മ യോഗത്തില്‍ പ്രതിഫലിക്കുമെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here