രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍; ഡോളറിനെതിരെ 69

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ . ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഇടിഞ്ഞ് 68.89 എന്ന നിലയിലെത്തി. 2016 നവമ്പറിലാണ് ഇതിനു മുമ്പ് രൂപ ഏറ്റവും താഴ്ന്ന നിലയിലെത്തിയ്ത്.

അസംസ്‌കൃത എണ്ണവിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ദ്ധനവും , ചൈനയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന വ്യാപാര യുദ്ധം ശക്തിയാര്‍ജിക്കുന്നതുമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണം.

രാജ്യത്ത് ആവശ്യമുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാല്‍ ക്രൂഡ്ഓയില്‍ വിലവര്‍ദ്ധന രൂപയുടെ മൂല്യത്തെ കാര്യമായി ബാധിച്ചു.

വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണികളില്‍ നിന്ന് പിന്‍വാങ്ങുന്നതും രൂപയുടെ മൂല്യത്തെ ബാധിച്ചു. കഴിഞ്ഞ ഏപ്രില്‍ മുതലുള്ള കണക്കുകള്‍ പ്രകാരം 3.85 ബില്യണ്‍ ഡോളറിന്റെ ഓഹരി – ഡെറ്റ് നിക്ഷേപം വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞു.

രാജ്യത്തെ സാമൂഹിക പരിതസ്ഥിതി കൂടി കണക്കിലെടുത്തായിരിക്കും വിദേശ നിക്ഷേപര്‍ രാജ്യത്തെ ഓഹരി വിപണിളില്‍ നിക്ഷേപിക്കുക. ഇന്ത്യയില്‍ ഉണ്ടാകുന്ന ആഭ്യന്തര സംഘര്‍ഷങ്ങളും അരക്ഷിതാവസ്ഥയും വിദേശ നിക്ഷേപകരെ ഇന്ത്യയില്‍ നിന്നുമകറ്റുന്നതിന് കാരണമായിട്ടുണ്ട്.

അതോടൊപ്പം രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തെ ഇറക്കുമതിയെ കാര്യമായി ബാധിക്കും, ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന്‍രെ വില ഉയരുന്നതോടെ ഗതാഗത ചെലവ് വര്‍ദ്ധിക്കും അതുവഴി നിത്യോപയോഗ സാധനങ്ങള്‍ക്കും പഴം പച്ചക്കറി എന്നിവയുടെ വിലയിലും വര്‍ദ്ധനവുണ്ടാകും.

ഇത് രാജ്യത്തെ പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കും. അതാതയത് ഇറക്കുമതിയെ ആശ്രയിച്ച് കഴിയുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും രൂപയുടെ മൂല്യ തകര്‍ച്ച ദോശകരമായി ബാധിക്കും.

വിദേശത്ത് പഠിക്കുന്നവര്‍ക്കും വിനോദസഞ്ചാരത്തിനായി പോകുന്ന ഇന്ത്യക്കാര്‍ക്കും മൂല്യ തകര്‍ച്ച കാര്യമായി ബാധിക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News