ദില്ലി ചീഫ് സെക്രട്ടറിയെ കൈയ്യേറ്റം ചെയ്ത സംഭവം; കേജ്രിവാളിനും മനീഷ് സിസോദിയക്കും എതിരേ പൊലീസ് കുറ്റപത്രം

ദില്ലി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെയും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ ഒമ്പതു ദിവസം മന്ത്രിമാര്‍ സമരം ചെയ്യേണ്ട സാഹചര്യമടക്കം തുടങ്ങിയത് അന്‍ഷു പ്രകാശിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നിന്നാണ്.

അനധികൃത കെട്ടിട്ടങ്ങള്‍ പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ വെച്ചാണ് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് നേരെ കയ്യേറ്റ ശ്രമമുണ്ടായത്.ഫെബ്രുവരി 19ന് കേസിനാസ്പദമായ സംഭവത്തെ തുടര്‍ന്ന് 21 തന്നെ പൊലീസ് കേസെടുത്തിരുന്നു.

രണ്ട് എംഎല്‍എമാരെ ഈ വിഷയത്തില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ദില്ലി പൊലീസ് തീരുമാനിച്ചിരിക്കുന്നത്.ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും ദില്ലി പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

അന്‍ഷു പ്രകാശിനെ മര്‍ദിച്ചതിനെ തുടര്‍ന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ നടത്തിയിരുന്ന നിസഹകരണം ദില്ലിയിലെ ഭരണസംവിധാനങ്ങളെ സത്ംഭനത്തിലേക്ക് നീക്കിയിരുന്നു.തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളടക്കം നാലു മന്ത്രിമാര്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ ഒമ്പതു ദിവസം സമരം നടത്തിയതും ചരിത്രത്തിലാദ്യത്തെ സംഭവമായിരുന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഗോപാല്‍ റായ്, സത്യേന്ദ ജെയിന്‍ എന്നിവരായിരുന്നു മുഖ്യമന്ത്രിയുടെ കൂടെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നുത്.

സെകട്ട്രറിയേറ്റില്‍ വെച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ അറിയച്ചതിനെ തുടര്‍ന്ന്, ലഫ്റ്റനന്റ് ഗവര്‍ണര്‍ ചര്‍ച്ച വിളിക്കാന്‍ നിര്‍ദേശം നല്‍കിയപ്പോഴാണ് സമരം അവസാനിച്ചത്. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പാണ് കുറ്റപത്രത്തിന് പിന്നിലെന്ന് ആംആദ്മി ആരോപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here