മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് അമ്പരിപ്പിച്ച് മെസിയുടെ ഉത്തരം; വീഡിയോ വെെറല്‍

അർജന്റീനിയൻ ഫുട്ബോളിന് മാത്രമല്ല, ലോക ‍ഫുട്ബോളിന് ലഭിച്ച അനുഗ്രഹമാണ്, മെസി.  ആ  കെെകള്‍ക്ക് ലോകകപ്പ് കിരീടം അര്‍ഹമാണ്. അതുകൊണ്ടു മാത്രമാണ് അര്‍ജന്‍റീന നെെജിരിയയ്ക്ക് എതിരെ ജയിക്കാനും ഐസ്‍ലാന്‍ഡിന്‍റെ തോല്‍വിയും കാല്‍പ്പന്തു കളി യുടെ ആരാധകരാകെ ഏറെ ആഗ്രഹിച്ചത്.

ലോകഫുട്ബോള്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്നതായിരുന്നു നെെജീരിയ അര്‍ജന്‍റീന മത്സരം. വിജയം മാത്രമായിരുന്നു ആ  മത്സരത്തില്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്നത്.

നൈജീരിയയ്ക്കെതിരെ നടന്ന മൽസരത്തിനു ശേഷം ഒരു മാധ്യമപ്രവർത്തന് മെസി നല്‍കിയ അമ്പരിപ്പിച്ച മറുപടിയാണ് ഫുട്ബോ‍ള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്.

മാധ്യമപ്രവര്‍ത്തകന്‍റെ അമ്മ നല്‍കിയ ഒരു  മന്ത്രചരട് മുന്‍പ് ഇയാള്‍  മെസിക്ക് നല്‍കിയിരുന്നു. ആ ചരട് നിങ്ങള്‍ കളഞ്ഞോ  അതോ സൂക്ഷിച്ച് വച്ചിട്ടുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യം.

എല്ലാവരെയും അമ്പരിപ്പിച്ച ഒരു മറുപടിയായിരുന്നു, മെസിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.  തന്‍റെ സോക്സ് മാറ്റി മെസി  ആ മന്ത്രച്ചരട് കാട്ടിക്കൊടുക്കുകയായിരുന്നു.

അര്‍ജന്‍റീനയുടെ വിജയത്തിന്‍റെ രഹസ്യം ആ മന്ത്രച്ചരടുകളാണെന്നാണ് ആരാധകരിപ്പോള്‍ വിശ്വസിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here