സുധീരനെയും മുരളീധരനെയും ഒഴിവാക്കി കെപിസിസി നേതൃയോഗം;ക്ഷണിക്കാത്തതിനെതിരെ ഇരുവരും രംഗത്ത്; ന്യായീകരണവുമായി എംഎം ഹസന്‍

വി എം സുധീരനെയും കെ മുരളീധരനെയും ഒഴിവാക്കി കെപിസിസി നേതൃയോഗം. നേതാക്കൾക്കെതിരായ വിമർശനം ഒഴിവാക്കാനായി നടത്തിയ നീക്കത്തിനെതിരെ നേതൃയോഗത്തിൽ തന്നെ വിമർശമുയർന്നു. ക്ഷണിക്കാത്തതിനെതിരെ വിഎം സുധീരനും,കെ മുരളീധരനും രംഗത്ത് വന്നു.എന്നാല്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്നായിരിന്നു കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍റെ ന്യായീകരണം

പാർലമെന്റ് തെരഞ്ഞെടുപ്പിന് തയാറാകന്നതിനായി താഴെ തട്ടു മുതൽ പാർട്ടി സജീവമാക്കുന്നത് ചർച്ച ചെയ്യാനാണ് വിശാല നേതൃയോഗം വിളിച്ചത്. കെ പി സി സി , ഡി സി സി , പാർലമെന്റി പാർട്ടി ഭാരവാഹികൾ എന്നിവരെ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നാണ് മുൻ കെ പി സി സി പ്രസിഡന്റുമാരെ ഒഴിവാക്കിയത്.

വി എം സുധീരൻ കെ മുരളീധരൻ എന്നിവരുടെ ഭാഗത്തു നിന്ന് ഉണ്ടാകാനിടയുള്ള നേതൃ വിമർശം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാൽ അതേ യോഗത്തിൽ തന്നെ നേതൃത്വത്തിന്റെ നടപടിക്കെതിരെ വിമർശമുയർന്നു.

മുതിർന നേതാക്കളെ ഒഴിവാക്കിയത് ശരിയായില്ലെന്ന് വി ഡി സതീശൻ ടി എൻ പ്രതാപൻ, ജോൺസൻ എബ്രഹാം എന്നിവർ പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങളുടെ ചർച്ച ഇല്ലാത്തതിനാലാണ് വിളിക്കാത്തതാണെന്നും മനപൂർവമല്ലെന്ന വിശദീകരണമാണ് KPCC പ്രസിഡന്റ് എം എം ഹസൻ യോഗത്തില്‍ പറഞ്ഞു . കീഴ്‌ക്കം തെറ്റിച്ചെന്ന് സുധീരൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News