താമരശ്ശേരി ചുരം ബദൽ റോഡ് നിര്‍മ്മാണം കൊങ്കൺ റെയിൽവെയുമായി സഹകരിച്ച്; മന്ത്രി സുധാകരന്‍

താമരശ്ശേരി ചുരം ബദൽ റോഡ് കൊങ്കൺ റെയിൽവെയുമായി സഹകരിച്ച് നിർമ്മിക്കുമെന്ന് മന്ത്രി ജി സുധാകരൻ. ഇതിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് കൊങ്കൺ റെയിൽവെ അധികൃതർ തയ്യാറാക്കിയിട്ടുണ്ട്. 600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും ചുരം സന്ദർശന ശേഷം ജി സുധാകരൻ അറിയിച്ചു.

താമരശ്ശേരി ചുരം ബദൽ റോഡ് സംസ്ഥാന സർക്കാരിൻറെ സജീവ പരിഗണനയിലാണ്. കൊങ്കൺ റെയിൽവേയുമായി ചേർന്ന് ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഒമ്പതാം വളവു മുതൽ വൈത്തിരി വരെ തുരങ്കത്തിന്റെ നിർമ്മാണ ചുമതല ഇവർക്കായിരിക്കും. ബദൽ റോഡിനുള്ള ഡി പി ആർ കൊങ്കൺ റെയിൽവെ അധികൃതർ തയാറാക്കിട്ടുണ്ട്.

ഏഴാം വളവ്‌ മുതൽ ഒമ്പതാം വളവ് വരെ വീതി കൂട്ടും. 600 കോടി രൂപ ചിലവ് വരുന്ന ആനക്കാം പൊയിൽ -കള്ളാടി -മേപ്പാടി തുരങ്കപാതയും പരിഗണയിലുണ്ടെന്ന് മന്ത്രി ജി സുധാകരൻ അറിയിച്ചു.

മണ്ണിടിച്ചിലിൽ തകർന്ന ചുരം റോഡ് 3 മാസത്തിനകം പുനർനിർമ്മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കിയത്. ഇവിടെ സന്ദർശിക്കാനെത്തിയ മന്ത്രിമാരായ ജി സുധാകരനും എ കെ ശശീന്ദ്രനും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

വെസ്റ്റ് കൈതപൊയിൽ മുതൽ ഏഴാം വളവ് വരെ സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുത്ത്, ഏഴ് കിലോമീറ്റർ ദൂരത്തിൽ സമാന്തരപാത പണിയാനുദേശിക്കുന്ന സ്ഥലവും മന്ത്രിമാർ സന്ദർശിച്ചു. ജോർജ് എം തോമസ് എം എൽ എ യും മന്ത്രിമാർക്കൊപ്പം ചുരത്തിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here