രാസവസ്തുക്കളടങ്ങിയ മത്സ്യം വില്‍ക്കുന്നുവെന്ന പരാതി; മലപ്പുറത്തും പരിശോധന

രാസവസ്തുക്കളടങ്ങിയ മത്സ്യം വില്‍ക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് മലപ്പുറത്തും പരിശോധന. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചു.

ഫോര്‍മലിന്‍ അടങ്ങിയ മത്സ്യം വില്‍പ്പനക്കെത്തുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചതോടെ മത്സ്യവില്‍പ്പന ഗണ്യമായി കുറഞ്ഞു സംസ്ഥാനത്ത് പലയിടങ്ങളില്‍നിന്നായി ഫോര്‍മലിന്‍ കലര്‍ന്ന മത്സ്യം പിടിച്ചെടുത്തതോടെയാണ് മലപ്പുറത്തും പരിശോധന ശക്തമാക്കിയത്.

പരപ്പനങ്ങാടി, കൊണ്ടോട്ടി, തിരൂര്‍ എന്നിവിടങ്ങളില്‍ പരാതിയുണ്ടായത്. ജില്ലയിലെ മുഴുവന്‍ മത്സ്യ വിപണന കേന്ദ്രങ്ങളും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
സാമ്പിളുകള്‍ കോഴിക്കോട്ട് പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നടപടിയുണ്ടാകും.

മീനില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ മത്സ്യവില്‍പ്പന ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 17 ദിവസമായി സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 28,000 കിലോ മത്സ്യം പിടിച്ചെടുത്തിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News