
ആഫ്രിക്കന്‍ സ്വപ്നങ്ങള്‍ തകര്‍ത്ത് കൊളംബിയ പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കെടുത്തു. നിര്‍ഭാഗ്യം യെറി മിനയുടേയും, ഫെയര്‍ പ്ലേയുടേയും രൂപത്തില്‍ സെനദഗലിന്‍റെ പോരാട്ട വീര്യത്തെ തകര്‍ത്തെറിയുകയായിരുന്നു.
സമനില നേടിയാല്‍ പോലും അടുത്ത റൗണ്ടിലേക്ക് മുന്നേറാമെന്ന സ്ഥിതിയിലാണ്സെനഗല്‍ കൊളംബിയക്കെതിരെ അവസാന മത്സരത്തിന് ഇറങ്ങിയത്. കൊളംബിയക്കാകട്ടെ ജയം മാത്രമായിരുന്നു രണ്ടാം റൗണ്ട് ഉറപ്പിക്കാനുള്ള ഏക വഴി.
തുടക്കം മുതല്‍ രണ്ട് ടീമുകളും ആക്രമിച്ച് കളിക്കുകയായിരുന്നു, ഇംഗ്ലീഷ് ബോക്സിലും, ആഫ്രിക്കന്‍ ബോക്സിലും തുടര്‍ച്ചയായി പന്തെത്തി. എന്നാല്‍ ഗോല്‍ മാത്രം നേടാനായില്ല. ഇടക്ക് വെച്ച് ഹാമിഷ് റോഡ്രിഗസ് പരുക്കേറ്ര് പുറത്തായതും കൊളംബിയയക്ക് തിരിച്ചടിയായി. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് യെറി മിനയിുടെ ഗോലിലൂടെ കൊളംബിയ കളം പിടിച്ചത്.
കോര്‍ണരില്‍ നിന്ന് യുവാന്‍ ഗ്വന്‍റേറോ ഉയര്‍ത്തി വിട്ട പന്ത് ബുള്ളറ്റ് ഹെഡറിലൂടെ മിന വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ വീണതോടെ അപകടം മണത്ത സെനഗല്‍ ഇരമ്പിയാര്‍ത്തു. സാദിയോ മാനവെയുടെ നേതൃത്വത്തില്‍ കൊളംബിയന്‍ ഗോല്‍ മുഖത്ത് പല തവണ അപകടം വിതച്ചു. എന്നാല്‍ ചേവിഡ് ഓസ്പിനയെന്ന ഗോള്‍ കീപ്പര്‍ സെനഗല്‍ മുന്നേറ്റങ്ങളെ ഇല്ലാതാക്കി.
76, 77 മിനിറ്റുകളില്‍ മാനേയുടെ മുന്നേറ്റം ഗോളിനടുത്തെത്തിയതാണ് എന്നാല്‍ ഓസ്പിന തടഞ്ഞു. ഗോള്‍ വഴങ്ങിയതോടെ അവസാനിച്ചത് സെനഗലിന്‍റെ മുന്നോട്ടുള്ള യാത്ര കൂടിയാണ്. ഗോള്‍ ശരാശരിയിലും, പോയിന്‍റെ നിലയിലും ഒപ്പമെത്തിയതോടെ ഫെയര്‍ പ്ലേ മികവില്‍ ഝപ്പാന്‍ അടുത്ത റൗണ്ടിലേക്ക് പോകുന്നത് കണ്ടു നില്‍ക്കാന്‍ മാത്രമെ ആഫ്രിക്കന്‍ സംഘത്തിന് കഴിഞ്ഞുള്ളു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here