കെവിന്‍റെ രക്ത സാമ്പിളില്‍ മദ്യത്തിന്റെ അംശവും; അക്രമികള്‍ മദ്യം നല്‍കിയെന്ന ബന്ധുവിന്റെ മൊഴി ശരിവെച്ച് പരിശോധനാഫലം

കെവിന്‍റേത് മുങ്ങി മരണമെന്ന് സ്ഥിരീകരിക്കുന്ന രാസപരിശോധനാ ഫലം പുറത്തു വന്നു.മൃതദേഹം കണ്ടെത്തിയ ചാലിയേക്കരയാറ്റിലെ വെള്ളം തന്നെയാണ് ശരീരത്തിലുണ്ടായിരുന്നതെന്നും വ്യക്തമായി.

തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ വ്യക്തമായത്.രക്ത സാമ്പിളില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്.

കെവിന്‍ വെള്ളം ചോദിച്ചപ്പോള്‍ അക്രമികള്‍ മദ്യം നല്‍കിയെന്ന ബന്ധുവിന്റെ മൊഴി ശരിവെക്കുന്നതാണ് രാസപരിസോധനാ ഫലം. ശരീരത്തില്‍ മര്‍ദ്ദനമേറ്റ നിരവധി പാടുകള്‍ ഉണ്ടെങ്കിലും മരണകാരണമാംവിധം ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടില്ല.

പ്രദേശത്ത് പുഴയുണ്ടെന്ന് അറിയാമായിരുന്ന പ്രതികള്‍ മര്‍ദ്ദിച്ച് അവശനാക്കിയശേഷം കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തിയെന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News