തീവണ്ടിയുടെ റിലീസ് നീട്ടി അണിയറപ്രവർത്തകർ; പരിഭവിച്ച് ടൊവിനോ

ജൂണ്‍ 29ന് റിലീസ് ചെയ്യേണ്ടിയിരുന്ന ടൊവിനോ ചിത്രം തീവണ്ടിയുടെ റിലീസ് വീണ്ടും നീട്ടി.അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അതേസമയം,റിലീസ് നീട്ടിവെച്ച കാര്യം അറിയിക്കാഞ്ഞതില്‍ പരിഭവം അറിയിച്ചു കൊണ്ട് നായകന്‍ ടൊവിനോ രംഗത്തെത്തി.

ആഗസ്റ്റ് സിനിമാസ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.ഈ പോസ്റ്റ് കണ്ടപ്പോളാണ് ടൊവിനോയും സംഭവം അറിയുന്നത്.

തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇത്തരമൊരു സര്‍പ്രൈസ് തന്നതിന് ആഗസ്റ്റ് സിനിമാസിനോട് നന്ദിയുണ്ടെന്നുമാണ് ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News