പാനമയ്‌ക്കെതിരെ ടൂനിഷ്യയ്ക്ക് വിജയം (2-1)

മൊര്‍ഡോവിയ: റഷ്യന്‍ ലോകകപ്പിലെ അവസാന മത്സരത്തില്‍, പാനമയ്ക്കെതിരെ ടൂനിഷ്യയ്ക്ക് വിജയം. 33-ാം മിനിറ്റില്‍ ടുണീഷ്യയുടെ സെല്‍ഫ് ഗോളിലാണ് പാനമ മുന്നിലെത്തിയതെങ്കിലും വിജയം ടൂണീഷ്യയ്ക്ക് ഒപ്പമായിരുന്നു.

പാനമൻ താരം ജോസ് ലൂയിസ് റോഡിഗ്രസിന്റെ ഷോട്ട് 33–ാം മിനിറ്റിൽ യസീൻ മെറിയയുടെ ദേഹത്ത് തട്ടിയാണ് ഗോളായത്. പരാജയം മണത്ത ടൂണിഷ്യ ആക്രമിച്ച് കളിച്ചു.

50–ാം മിനിറ്റിൽ ബെൻ യൂസഫിന്‍റെ ആദ്യ ഗോള്‍. 66–ാം മിനിറ്റിൽ വഹാബ് കാസ്റിയയിലൂടെരണ്ടാം ഗോള്‍. വിജയം ടൂണിഷ്യയ്ക്കൊപ്പം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News