കേരളത്തിന്റെ ‘ഒഡേപക്’മായി സഹകരിക്കും; ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. ഇസാദ് അൽ ജാഫലി അൽനുഐമി ടി പി രാമകൃഷ്ണന് ഉറപ്പു നൽകി

കേരള സര്‍ക്കാരിനു കീഴിലുള്ള ഒഡേപക്’ നെ ഖത്തർ അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസിയായി അംഗീകരിക്കും.

ഖത്തറിലേക്കുള്ള പൊതു/ സ്വകാര്യ മേഘലകളിലേക്കുള്ള നിയമങ്ങൾ നടത്തുന്നതിനുള്ള അംഗീകൃത ഏജൻസിയായി എമ്പാനൽ ചെയ്യുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന് ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. ഇസാദ് അൽ ജാഫലി അൽ നുഐമി കേരള തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് ഉറപ്പു നൽകി.

ഖത്തര്‍ തൊഴിൽ വകുപ്പ് മന്ത്രിയുമായി ടി പി രാമകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഈ തീരുമാനം. ഖത്തറിന്റെ വികസനത്തിനായി എല്ലാ മേഖലകളിലുമുള്ള റിക്രൂട്ട്മെന്റുകളെയും സ്വാഗതം ചെയ്യുന്നു.

റിക്രൂട്ട്മെന്റ്ന്റെ പേരിൽ നടക്കുന്ന എല്ലാ അനാരോഗ്യ പ്രവണതകളും അവസാനിപ്പിക്കുകയും സംസ്ഥാന സർക്കാരിന്റെ റിക്രൂട്മെന്റ് ഏജസിയായ “ഒഡെപെക്’ നോട് ചേർന്ന് തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. ഇസാദ് അൽ ജാഫലി അൽ നുഐമി പറഞ്ഞു.

ഇത്തരത്തിലുള്ള സന്ദർശനത്തിനു മുൻകൈ എടുത്ത കേരള തൊഴിൽ വകുപ്പ് മന്ത്രിയെ അഭിനന്ദിക്കുന്നതായും ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. ഇസാദ് അൽ ജാഫലി അൽ നുഐമി പറഞ്ഞു.

തൊഴിൽ മന്ത്രാലയത്തിനു കീഴിലുള്ള ലേബർ റിലേഷൻ വകുപ്പ് ആസ്ഥാനത്തു ഇന്ത്യൻ അംബാസിഡരോടും മറ്റു ഉദ്യോഗസ്ഥരോടും ഒപ്പം മന്ത്രി ടി പി രാമകൃഷ്ണൻ സന്ദർശനം നടത്തി.

പ്രവാസി തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ലേബർ റിലേഷൻ വകുപ്പ് ആസ്ഥാനം ലോകത്തിനു ആകെ മാതൃകയാണെന്നു ടി പി രാമകൃഷ്ണൻ പറഞ്ഞു.

ഈ ഓഫീസിൽ കംപ്ലയിന്റ് രെജിസ്റ്റർ ചെയ്യുന്നതിന് “ടെല്ലർ” സംവിധാനത്തിൽ നിലവിൽ വിവിധ ഭാഷകൾ ഉണ്ടെങ്കിലും മലയാളം ഭാഷ ലഭ്യമല്ലെന്ന കാര്യം തൊഴിൽ വകുപ്പ് മന്ത്രി ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി.

ഇതിനു ഉടന തന്നെ സംവിധാനം ഉണ്ടാക്കുമെന്നും ബന്ധപ്പെട്ട അധികൃതർ ഉറപ്പു നൽകുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News