അമേരിക്കന്‍ മാധ്യമ സ്ഥാപനത്തില്‍ വെടിവയ്പ്പ്; അഞ്ച് മരണം

അമേരിക്കയിലെ മാധ്യമത്തിലുണ്ടായ വെടിവയ്പ്പില്‍ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

മേരിലാന്റിലെ മാധ്യമ സ്ഥാപനത്തിലാണ് പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വെടിവയ്പ്പ് നടന്നത്.

പ്രാദേശിക പത്രമായ ക്യാപിറ്റല്‍ ഗസറ്റ് പത്രത്തിന്റെ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ അക്രമി മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

പിടിയിലായ അക്രമിയെ അന്വേഷണസംഘംചോദ്യം ചെയ്തു വരികയാണ്. ഷേട്ട് ഗണ്ണാണ് അക്രമി വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ചത്.

വെടിവെയ്പ്പിനെ തുടര്‍ന്ന് പത്രസ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടം പൂര്‍ണ്ണമായും ഒ‍ഴിപ്പിച്ച് ജീവനക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപാര്‍പ്പിച്ചു.

തുടര്‍ന്ന് അമേരിക്കയിലെ മാധ്യമസ്ഥാപനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.ന്യൂസ് റൂമിലേക്കു കയറിയ അക്രമി ചുറ്റിലേക്കും വെടിയുതിർക്കുകയായിരുന്നു.

ഓഫിസിന്റെ ചില്ലുവാതിൽ നിറയൊഴിച്ചു തകർത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവച്ചത്.വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കറ്റിട്ടുണ്ട്‌.

വീണ്ടും തിര നിറയ്ക്കുന്നതിനിടയില്‍ സ്ഥാപനത്തിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെട്ടതിനാലാണ് കൂടുതല്‍ ആളപായമുണ്ടാകാതിരുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ക്യാപിറ്റൽ ഗസറ്റിലെ റിപ്പോർട്ടർ ഫിൽ ഡേവിസാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.ഒരു റൗണ്ട് വെടിയുതിർത്ത ശേഷം വീണ്ടും തോക്കു നിറച്ചായിരുന്നു അക്രമിയുടെ വെടിവയ്പെന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News