ജസ്‌നയുടെ തിരോധാനം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്, പ്രതീക്ഷയോടെ കുടുംബം

എരുമേലി മുക്കുട്ടുതറ സ്വദേശിനിയായ ജസ്നയെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ട് നൂറ് ദിവസമാകുമ്പോൾ പോലീസ് അന്വേഷണം വീണ്ടും സജീവമാക്കുന്നു.

കഴിഞ്ഞ മാർച്ച് 22നായിരുന്നു രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്ന ജെസ്നയെ കാണാതാവുന്നത്.

100 ദിവസമായിരിക്കുന്നു ജെസ്നയെന്ന ബിരുദ വിദ്യാർത്ഥിനിയുടെ തിരോധാനത്തിന്. കഴിഞ്ഞ മാർച്ച് 22നായിരുന്നു ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് ജസ്ന വീട് വിട്ടു പോയത്.

എന്നാൽ ജെസ്ന ബന്ധു വീട്ടിൽ എത്തിയില്ല. പക്ഷെ ജെസ്നയെ കാണാതായി എന്ന വിവരം പോലീസിൽ അറിയിക്കാൻ കുടുംബം വൈകി.

വൈകിയാണെങ്കിലും ജെസ്നയുടെ തിരോധാനം പോലീസ് ശക്തമായിത്തന്നെ അന്വേഷിച്ചു തുടങ്ങി. മാധ്യമങ്ങളിൽ വലിയ വാർത്തയായി ജെസ്ന.

പോലീസ് അന്വേഷണ സംഘം വിപുലീകരിച്ചു. ജെസ്നയെകുറിച്ചു വിവരം നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു സർക്കാർ.

അന്വേഷണം അന്യസംസ്‌ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ജെസ്ന ഇപ്പോഴും എവിടെയാണെന്നോ എന്ത് സഭവിച്ചന്നൊ പോലീസിന് കൃത്യമായ ഒരു വിവരവുമില്ല.

പല സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്ന ഫോൺ കോളുകളും മറ്റ് വിവരങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പ്രധാനമായും മുന്നോട്ട് പോകുന്നത്.

കേരളത്തിനകത്തും കർണ്ണാടക, തമഴ്നാട്, ഗോവ എന്നിവടങ്ങളിലിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ജസ്നയുടെ ബന്ധു ക്കളേയും ആൺ സുഹൃത്തിനേയും ചുറ്റിപറ്റിയും അന്വേഷണം പുരോഗമിക്കുന്നു.

നിലവിൽ 10 ടീമായാണ് പോലീസ് സംഘം അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. തിരുവനന്തപുരം റേഞ്ച് ഐ ജി മനോജ് എബ്രഹാമിനാണ് അന്വേഷണ മേൽനോട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News