കണ്ണൂര്‍ ചിന്മയ സ്‌കൂളിലെ തൊഴില്‍ പീഡനം; അനിശ്ചിതകാല സമരം ആരംഭിച്ചു

കണ്ണൂർ ചിന്മയ വിദ്യാലയത്തിലെ തൊഴിൽ പീഡനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ആരംഭിച്ചു.

അന്യായമായി പിരിച്ചു വിട്ട ലൈബ്രേറിയനെ തിരിച്ചെടുക്കണമെന്നാണ് പ്രധാന ആവശ്യം.സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമര സഹായ സമിതിയും രൂപീകരിച്ചു.

കണ്ണൂർ ചിന്മയ മിഷൻ സ്ഥാപനത്തിൽ നിന്നും അകാരണമായി പിരിച്ചു വിട്ട ലൈബ്രേറിയൻ പി സീമയെ തിരിച്ചെടുക്കണമെന്നും തൊഴിൽ പീഡനങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള അൺ എയ്ഡഡ് ടീച്ചേഴ്‌സ് ആൻഡ് സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം ആരംഭിച്ചത്.

ചാല ചിന്മയ വിദ്യാലയത്തിന് മുന്നിലാണ് സമരം.പിരിച്ചു വിടപ്പെട്ട ലൈബ്രേറിയൻ സീമയാണ് സത്യാഗ്രഹം ഇരിക്കുന്നത്.സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ സമരം ഉദ്ഘാടനം ചെയ്തു.

ഒൻപതു വർഷമായി കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ ലൈബ്രറിയാനായി ജോലി ചെയ്തു വരികയായിരുന്ന സീമയെ പ്രതികാര നടപടിയുടെ ഭാഗമായാണ് പിരിച്ചു വിട്ടത്.

പി സീമയെ ചിന്മയ മിഷൻ സെക്രട്ടറി കെ കെ രാജൻ അപമാനിക്കുകയും ഇതിൽ പരാതി നൽകിയതിന്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചു വിടുകയുമായിരുന്നു.

തിരിച്ചെടുക്കാമെന്ന് ഒത്തുതീർപ്പ് ചർച്ചയിൽ ഉറപ്പ് നൽകിയെങ്കിലും പിന്നീട് മാനേജ്‌മെന്റ് നിലപാട് മാറ്റി.ഇതിനെ തുടർന്ന് ആരംഭിച്ച സമരം വിജയിപ്പിക്കുന്നതിനായി കെ പി സുധാകരൻ ചെയർമാനും ഒ പി രവീന്ദ്രൻ കൺവീനറുമായി സമര സഹായ സമിതി രൂപീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News