കാന്‍സര്‍ രോഗിയായ 16 കാരന്‍ പറഞ്ഞു; ഗര്‍ഭഛിദ്രം അവസാനിപ്പിക്കണം; സമ്മതിച്ച് ഗവര്‍ണര്‍

ബോണ്‍ കാന്‍സറുമായി മരണത്തെ പ്രതീക്ഷിച്ചു കഴിയുകയാണ് പതിനാറുകാരന്‍ ജെറോമ്യ തോമസ് . ഹൈസ്ക്കൂള്‍ അത്‌ലറ്റായിരുന്ന തോമസിന്റെ നട്ടെല്ലിലുണ്ടായ രണ്ട് ട്യൂമറുകള്‍ കായികതാരത്തെ ശാരീരികമായി തളര്‍ത്തുകയായിരുന്നു.

കാലിഫോര്‍ണിയ, മെക്‌സിക്കൊ, ടെക്‌സാസ്സ് തുടങ്ങിയ സ്ഥലങ്ങളില്‍ ചികിത്സ നടത്തിയെങ്കിലും രോഗം മൂര്‍ച്ചിക്കുകയായിരുന്നു. അവന് 10 ശതമാനം പോലും ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകള്‍ നഷ്ടപ്പെട്ടു .

ഇതോടെ തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ഒരു കാര്യം അവന്‍ ടെക്സാസ് ഗവര്‍ണറെ അ റിയിച്ചു. ഗര്‍ഭഛിദ്ര നിരോധനം നടപ്പാക്കണമെന്ന് .അവന്‍റെ അന്ത്യാഭിലാഷം മാനിച്ച്‌ ഗര്‍ഭചിദ്രം അവസാനിപ്പിക്കുമെന്ന് ടെലിഫോണ്‍ സന്ദേശത്തില്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ഉറപ്പ് നല്‍കി.

ഞായറാഴ്ച്ചയാണ് ഗവര്‍ണറില്‍ നിന്നുള്ള ഫോണ്‍ കോള്‍ ലഭിച്ചത്. തോമസിന്റെ ആഗ്രഹപ്രകാരം ഗര്‍ഭചിദ്രം ഇല്ലായ്മ ചെയ്യുന്ന ബില്ലിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യുമെന്നും ഗവര്‍ണര്‍ പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഈ വിഷയത്തില്‍ അനുകൂല തീരുമാനം നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു.

അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കെതിരെ കുടുംബാംഗങ്ങളോടൊപ്പം തോമസും പ്രവര്‍ത്തിച്ചിരുന്നു.
1973 മുതല്‍ 60 മില്ല്യണ്‍ കുഞ്ഞുങ്ങളാണ് ജനിക്കാതെ മരിച്ചത്. ജനസംഖ്യയുടെ മൂന്നില്‍ ഒന്നു ഇങ്ങനെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കപ്പെട്ടു. ഗവര്‍ണര്‍ ഗ്രേഗിന്റെ തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ പ്രാര്‍ത്ഥിക്കുമെന്ന് തോമസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News