വിവാഹമോചനം തേടി ഭര്‍ത്താവ് കോടതിയില്‍; കാരണമറിഞ്ഞാല്‍ ഞെട്ടും

വിവാഹമോചനം തേടി ഭര്‍ത്താവ് കോടതിയില്‍ കാരണമറിഞ്ഞാല്‍ ഞെട്ടും.ഐ.ടി വിദഗ്ധനായ നരേന്ദ്ര സിങാണ് വിവാഹമോചനം ആവശ്യപ്പെട്ട് ദില്ലി കോടതിയെ സമീപിച്ചിരിക്കുന്നത്.

കാരണമായി ഭര്‍ത്താവ് പറയുന്നത് ഭാര്യക്ക് സോഷ്യല്‍ മീഡിയയില്‍ അമിതാസക്തിയെന്നാണ്. ഭാര്യയെന്ന നിലയിലുള്ള സകല ഉത്തരവാദിത്വങ്ങളും മറന്ന് ഭാര്യ സമൂഹമാധ്യമങ്ങളിൽ ദീര്‍ഘനേരം ചെലവ‍ഴിക്കുന്നതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ഒരു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍, വിവാഹദിനം മുതല്‍ ഭാര്യ സൈബര്‍ ലോകത്താണെന്നായിരുന്നു നരേന്ദ്ര സിങിന്റെ ആരോപണം.

ഭാര്യയുടെ ഈ സ്വഭാവത്തെ തുടര്‍ന്ന് ദാമ്പത്യ ജീവിതം ആസ്വദിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു.
അര്‍ധരാത്രിയില്‍ വരെ ആണ്‍ സുഹൃത്തുകളുമായി ചാറ്റ് ചെയ്യുന്നത് തന്നെ അലോസരപ്പെടുത്തുന്നു.

ഇതേക്കുറിച്ച് ചോദിച്ചാല്‍ ഭാര്യ ദേഷ്യപ്പെടുകയാണെന്നും ഭര്‍ത്താവ് ആരോപിക്കുന്നു. ഇയാളുടെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ഭര്‍ത്താവിന്റെ എല്ലാ ആരോപണങ്ങളും ഭാര്യയുടെ അഭിഭാഷകന്‍ നിഷേധിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News