താരസംഘടനയില്‍ പുരുഷാധിപത്യം; അമ്മ ഭാരവാഹികള്‍ ജനാധിപത്യ വിരുദ്ധരാവരുത്: ബൃന്ദ കാരാട്ട്‌

താരസംഘടനയായ അമ്മയിൽ പുരുഷമേധാവിത്വമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.

ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് സംഘടനാ ഭാരവാഹികൾ പിന്മാറണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

മലപ്പുറം വണ്ടൂരിൽ ഇ എം എസ്സിന്റെ ലോകം ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ കാരാട്ട്.

താരസംഘടനയായ അമ്മയെ രൂക്ഷമായാണ് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വിമർശിച്ചത്. സ്ത്രീവിരുദ്ധവും ജനാധിത്യ വിരുദ്ധവുമാണ് താരസംഘടനയുടെ പ്രർത്തനവും നിലപാടുകളും.

ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് അമ്മ ഭാരവാഹികൾ പിന്മാറണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

മലപ്പുറം വണ്ടൂരിൽ ഇ എം എസ്സിന്റെ ലോകം ദേശീയ സെമിനാർ ഉദ്ഘാടനം ച്ചെയ്യുകയായിരുന്നു ബൃന്ദ കാരാട്ട്. ചടങ്ങിൽ പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.

എം എ ബേബി, എം ബി രാജേഷ് എം പി, സുനിൽ പി ഇളയിടം, മന്ത്രി കെ ടി ജലീൽ, എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ, അബ്ദുസ്സമദ് സമദാനി തുടങ്ങിയവർ രണ്ടുദിവസത്തെ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.

സമാപന സമ്മേളനം നാളെ വൈകീട്ട് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News