ലോകകപ്പ് ഇംഗ്ലണ്ടിന്!!! ചരിത്രം അവര്‍ക്കനുകൂലം

ഫുട്ബോള്‍ സൂപ്പര്‍ ക്ലബുകളായ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും ലോകകപ്പ് ഫുട്ബോള്‍ ജേതാക്കളെ നിശ്ചയിക്കുമോ? മണ്ടന്‍ ചോദ്യമെന്ന് കരുതേണ്ട.

ചരിത്രം പറയുന്നത് റയലിനും സിറ്റിക്കും ലോക ജേതാക്കളെ നിശ്ചയിക്കാന്‍ ക‍ഴിയുമെന്നാണ്. ഈ സൂപ്പര്‍ ക്ലബുകളുടെ താരങ്ങളല്ല, മറിച്ച് ക്ലബുകളുടെ കിരീട നേട്ടമാണ് ജേതാക്കളെ തീരുമാനിക്കുക.

ചരിത്രം ഈ വാദത്തിന് അനുകൂലമാണ്. ലോകകപ്പില്‍ ഇംഗ്ലണ്ട് ജേതാക്കളായത് 1966ല്‍. അക്കൊല്ലത്തെ ക്ലബ് ചാമ്പ്യന്‍ഷിപ്പുകള്‍ നോക്കാം.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് കിരീടം; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്; പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ലഭിച്ചത് അഞ്ചാം സ്ഥാനം; ഇ പി എല്‍ ക്ലബായ ബേണ്‍ലി എഫ് സിക്ക് യൂറോപ്പ ലീഗില്‍ കളിക്കാനായി.

56 വര്‍ഷങ്ങള്‍ക്ക് ശേഷം 2018ലെത്തുമ്പോള്‍ ക്ലബുകളുടെ കിരീട നേട്ടങ്ങളെല്ലാം ഇതേ നിലയില്‍ തന്നെ.

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ഹാട്രിക് നേട്ടത്തോടെ റയല്‍ നിലനിര്‍ത്തി. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി കിരീടമുയര്‍ത്തി. ചെല്‍സി അഞ്ചാമതായി. ബേണ്‍ലിക്ക്‌ യൂറോപ്പാ യോഗ്യതയും ലഭിച്ചു.

ഈ ലോകകപ്പില്‍ ഇംഗ്ലാണ്ടാകട്ടെ നല്ല ഫോമിലാണ്. പ്രാഥമിക റൗണ്ടില്‍ ഇംഗ്ലീഷ് വെല്ലുവിളി മറികടക്കാനായത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ബെല്‍ജിയത്തിന് മാത്രം.

പ്രീ ക്വാര്‍ട്ടര്‍ നേരത്ത ഉറപ്പിച്ച ഇംഗ്ലണ്ട് റിസര്‍വ് താരങ്ങളെ അണിനിരത്തി കളിച്ച മത്സരത്തിലാണ് ബെല്‍ജിയത്തോട് തോറ്റതെന്നോര്‍ക്കുക.

പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് ടീമിന് നേരിടേണ്ടത് കൊളംബിയയെയാണ്. ഈ കടമ്പ കടന്നാല്‍ ക്വാര്‍ട്ടറില്‍ നേരിടേണ്ടത് ക്രോയേഷ്യയെയോ ഡെന്മാര്‍ക്കിനേയോ തോല്‍പ്പിച്ചെത്തുന്ന സ്പെയിനെയാണ്.

വിജയിച്ചാല്‍ എതിര്‍ ടീം അര്‍ജന്‍റീനയോ പോര്‍ച്ചുഗലോ ഫ്രാന്‍സോ ബ്രസീലോ ആകാം. ചരിത്രം അതേപടി ആവര്‍ത്തിക്കുമോ? എങ്കില്‍ കിരീടം ഇംഗ്ലണ്ടിനായിരിക്കും.

പ്രാഥമിക റൗണ്ടിലെ ജര്‍മന്‍ ദുരന്തം ആവര്‍ത്തിച്ചാല്‍ ഈ കണക്കുകൂട്ടലുകള്‍ക്കൊപ്പം ചരിത്രവും പി‍ഴയ്ക്കാം. അങ്ങനെയെങ്കില്‍ ലോകകപ്പിന് പുതിയ അവകാശികളുമെത്തിയേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News