പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി

സ്വദേശി വത്ക്കരണം പെട്രോളിയം മേഖലയിലേക്കും. കുവെെത്തില്‍ സ്വദേശിവത്ക്കരണം പെട്രോളിയം മേഖലയിലേക്കു കൂടി നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. പ്രവാസി തൊ‍ഴിലാളികളെ ഈ മേഖലയില്‍ നിന്നും മാറ്റി പകരം സ്വദേശികളെ ജോലിക്കെടുക്കാനാണ് തിരുമാനം.

കുവൈത്ത് ഓയില്‍ ടാങ്കേഴ്‌സ് കമ്പനി, കുവൈത്ത് ഗള്‍ഫ് ഓയില്‍ കമ്പനി, കുവൈത്ത് ഫോറിന്‍ ഓയില്‍ എക്‌സ്‌പ്ലൊറേഷന്‍ കമ്പനി, കുവൈത്ത് ഓയില്‍ കമ്പനി, കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി, കുവൈത്ത് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി തുടങ്ങിയവ, ഇതിന്‍റെ ഭാഗമായി, പ്രവാസികളെ കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പദ്ധതിയിലൂടെ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനാണ് നീക്കമെന്ന് വകുപ്പുമന്ത്രി മുഹമ്മദ് അല്‍ ജാബ്രി വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News