ഇതാണ് ആ മലയാളി ന‍ഴ്സ്; സൗദിയില്‍ ചരിത്രത്തിന്‍റ ഭാഗമായ പെണ്‍കുട്ടി

സൗദിയില്‍ ചരിത്രത്തിന്‍റെ ഭാഗമായി ഒരു മലയാളി ന ‍ഴ്സ് .  പത്തനംതിട്ട കുമ്പഴ  സ്വദേശിനി സാറാമ്മ തോമസാണ് ചരിത്രപരമായ തീരുമാനത്തിന്‍റെ ഭാഗമായത്. സൗദിയില്‍ മലയാളി ന‍ഴ്സാണ് ഈ പെണ്‍കുട്ടി. ഒമ്പത് വര്‍ഷമായി സൗദി ദമാം ജുബൈല്‍ കിങ് അബ്ദുള്‍ അസീസ് നേവല്‍ ബേസ് മിലിട്ടറി ആശുപത്രിയില്‍ ജോലി ചെയ്യുന്നു.

ചരിത്രത്തിന്‍റെ ഭാഗമായത് ഇങ്ങനെ. സൗദിയില്‍ വനിതകള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ആദ്യ ഇന്ത്യാക്കാരിയെന്ന നേട്ടത്തിന് ഉടമയാണ് സാറാമ്മ തോമസ്.

സൗദി സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കിയതോടെ നിരവധിപ്പേരാണ് ലെെസന്‍സിനായി എത്തിയത്. അക്കൂട്ടത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ആദ്യ ഇന്ത്യാക്കാരിയെന്ന നേട്ടത്തിന് ഉടമയായി മലയാളി നഴ്‌സാണ് സാറാമ്മ തോമസ്.

സൗദിയിലെ  സല്‍മാന്‍ രാജാവാണ്  സ്ത്രീകള്‍ക്ക് ലെെസന്‍സ് നല്‍കാന്‍ അനുമതി നല്‍കിയത്.  ജൂണ്‍ 24 നാണ് സൗദിയില്‍ വനിതകളുടെ ഡ്രൈവിങ് വിലക്കിന് ഔചാരികമായി അന്ത്യം കുറിച്ചത്. ഇതോടെ ചരിത്രപരമായ തീരുമാനത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News