കെവിന്‍ വധക്കേസില്‍ വ‍ഴിത്തിരിവ്; എല്ലാത്തിനും പിന്നില്‍ രഹ്ന; പ്രധാന സാക്ഷിയുടെ മൊ‍ഴി പുറത്ത്

കെവിന്‍ വധക്കേസ് വ‍ഴിത്തിരിവില്‍. കെവിന്‍ കൊലപാതകത്തില്‍ മുഖ്യ പ്രതി രഹ്നയാണെന്നും കെവിനെ തട്ടിക്കൊണ്ടു പോയതിന്‍റെ തലേ ദിവസം, മാന്നാനത്തെത്തി, പരസ്യമായി ഭീഷണി മുഴക്കിയത് നീനുവിന്‍റെ മാതാവായ രഹ്നയാണെന്ന് പ്രധാന സാക്ഷിയുടെ മൊ‍ഴി.

കെവിനെയും നീനുവിനെയും കൊലപ്പെടുത്തുമെന്നാണ് തലേ ദിവസം ഭീഷണി മു‍ഴക്കിയത്. ഇക്കാര്യങ്ങള്‍ മുഖ്യ സാക്ഷിയായ അനീഷാണ് വ്യക്തമാക്കിയത്.

കെവിനൊപ്പം അനീഷിനെയും തട്ടിക്കൊണ്ടു പോയിരുന്നു. പീന്നീട് അനീഷിനെ ക്വട്ടേഷന്‍ സംഘം വ‍ഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കെവിന്‍റെ ഭാര്യ മാതാവായ രഹ്നയെ  ഇതുവരെയും പൊലീസ്  അറസ്റ്റ് ചെയ്തിട്ടില്ല.

ഗൂഢാലോചന രഹ്‌നയ്ക്ക് പങ്കുണ്ടെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടുണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News