
കേരളത്തിന് എയിംസ് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഉറപ്പു നല്‍കിയെന്ന് മന്ത്രി കെ കെ ശൈലജ. സ്ഥലത്തിന്റെ കാര്യത്തില്‍ പ്രതിസന്ധിയില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ഇതിനായി 200 ഏക്കര്‍ സ്ഥലം കോഴിക്കോട് തയ്യാറാണെന്നും ശൈലജ ടീച്ചര്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചു. അതിനിടെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ സഹായത്തിന് സംസ്ഥാന സര്‍ക്കാര്‍ നന്ദി അറിയിച്ചു.
ഘട്ടംഘട്ടമായാണ് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ അടുത്ത ഘട്ടത്തില്‍ കേരളത്തെ പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഉറപ്പു നല്‍കിയെന്ന് മന്ത്രി ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
കേരളത്തില്‍ ഇപ്പോള്‍ സ്ഥലം ലഭിക്കാത്ത പ്രശ്‌നം ഇല്ല. കോഴിക്കോട് കിനാലൂരില്‍ ഇതിനായി 200 ഏക്കര്‍ ഭൂമി തയ്യാറാണെന്നും ശൈലജ ടീച്ചര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
അതിനിടെ നിപപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ പിന്തുണക്ക് മന്ത്രി കേന്ദ്ര സര്‍ക്കാരിനെ നന്ദി അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും നേതൃത്വത്തില്‍ നിപ പ്രതിരോധ മരുന്നിനായി ഗവേഷണം നടത്തുന്നുണ്ട്. ഗവേഷണത്തില്‍ കേരളത്തെ ഭാഗമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.
ബൈറ്റ്പ്രൊജക്ട് റിപ്പോര്‍ട്ട് നല്‍കിയാല്‍ കോഴിക്കോട് വൈറോളജി ലാബിന് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും സംസ്ഥാന സര്‍ക്കാരിന്റെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here