ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടി തെറ്റ്; അമ്മയിലെ ഇടതുപക്ഷ അനുഭാവികളെ ഒറ്റതിരിഞ്ഞ് ആക്ഷേപിക്കുന്നത് ദുരുദ്ദേശ്യപരമെന്ന് സിപിഐഎം

ഇരയായ നടിക്കൊപ്പം നിലയുറപ്പിച്ചും, പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ കുറ്റപ്പെടുത്തിയുമാണ് ഇന്ന് ചേര്‍ന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം രംഗത്തെത്തിയിരിക്കുന്നത് .

ദിലീപ്‌ പ്രതിയായ കേസ്‌ നിലനില്‍ക്കെ അന്നത്തെ സാഹചര്യത്തില്‍ ഒരു മാറ്റവും വരാതെ, ദിലീപിനെ അമ്മയിലേക്ക്‌ തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയെന്ന് സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ഒരു സംഘം നടികള്‍ അമ്മയില്‍ നിന്ന്‌ രാജിവെയ്‌ക്കാനും, പൊതുസമൂഹം അമ്മയെ രൂക്ഷമായി വിമര്‍ശിക്കാനും ഈ നടപടിയാണ്‌ മൂലം ഇടയായി.

സ്‌ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിന്‌ കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന്‌ ഇടയാവുന്നതാണ് അമ്മയുടെ തീരുമാനം എന്നും സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. യാഥാര്‍ത്ഥം തിരിച്ചറിഞ്ഞ് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന്‌ പ്രതീക്ഷയും സിപിഐ എം പങ്ക് വെച്ചു.

അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച്‌ ആക്ഷേപിയ്‌ക്കുന്നതും ദുരുദ്ദേശപരമാണെന്ന് സെക്രട്ടറിയേറ്റ് ആരോപിച്ചു‌. നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്‌ട്രീയനിറം നോക്കിയല്ല പ്രതികരിക്കേണ്ടതെന്നും ,നടിക്കെതിരായ ആക്രമണ സംഭവത്തില്‍ നിഷ്‌പക്ഷവും ധീരവുമായ നിലപാടാണ്‌ ഇടതുപക്ഷവും, എല്‍.ഡി.എഫ്‌ സര്‍ക്കാരും കൈക്കൊണ്ടത്‌.

ഈ കാര്യങ്ങള്‍ കേരള ജനതയ്‌ക്ക്‌ നന്നായി അറിയാമെന്നിരിക്കെ, ഇടതുപക്ഷത്തെ പരോക്ഷമായി ആക്ഷേപിയ്‌ക്കുന്നവരുടെ നിഗൂഢ താത്‌പര്യങ്ങള്‍ ഫലവത്താകാന്‍ പോകുന്നില്ലെന്നും സിപിഐ എം വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി. അമ്മയുടെ നിലപാട് പുരുഷാഗിപത്യപരമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് കുറ്റപ്പെടത്തി.

ഇരയായ നടിയെ പിന്തുണക്കുന്നതിനൊപ്പം ഇടതുപക്ഷ ജനപ്രതിനിധികളായ അംഗങ്ങളെ ദിലീപ് സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനെ രാഷ്ട്രീയമായി നേരിടാനും ആണ് സിപിഐഎംതീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News