കെവിൻ വധക്കേസിൽ നീനുവിന്റെ അമ്മ രഹ്നയോട് അന്വേഷണ സംഘം മുമ്പാകെ നേരിട്ട് ഹാജരാകാൻ നിർദ്ദേശം. ചൊവ്വാഴ്ച കോട്ടയം ഡിവൈഎസ്പി ഓഫീസിൽ എത്താനാണ് നിർദ്ദേശം.

കെവിൻ വധക്കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ രഹ് ന സംശയത്തിന്‍റെ നിഴലിലാണ്. ഈ ഗൂഢാലോചനയില്‍ രഹ്നയ്ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് രഹ് നയോട് ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുള്ളത്. അതിനിടെ കേസിലെ അഞ്ചാം പ്രതി ചാക്കോയുടെ ജാമ്യാപേക്ഷ ഏറ്റുമാനൂർ കോടതി തള്ളി.