പൃഥ്വിരാജും പാര്‍വ്വതിയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം മൈ സ്റ്റോറി ജൂലൈ ആറിന് തീയേറ്ററുകളിലെത്തും. രണ്ട് കാലഘട്ടങ്ങളിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.

സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘എന്ന് നിന്റെ മൊയ്തീന്’ ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. നവാഗതയായ റോഷ്നി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുവരെയുള്ള പൃഥ്വിരാജ്, പാര്‍വതി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രമേയമാവും മൈ സ്റ്റോറിയുടേത്.

ചിത്രത്തിന്റെ പകുതിയേറെയും ചിത്രീകരിച്ചിരിക്കുന്നത് പോര്‍ച്ചുഗലിലാണ്. രണ്ട് കാലഘട്ടങ്ങളിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. മനോജ് കെ ജയൻ, മണിയൻപിള്ള രാജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മൈസ്റ്റോറിയില്‍ ജയ്,താര എന്നീ കഥാപാത്രങ്ങളായാണ് പൃഥ്വിയും പാര്‍വതിയും എത്തുന്നത്. തൊണ്ണൂറുകളില്‍ തുടങ്ങുന്ന പ്രണയം ഇപ്പോഴത്തെ കാലത്ത് എത്തിനില്‍ക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.