സ്‌ട്രൈക്കർ ലെൻ ദേംഗൽ കേരളത്തിലേക്ക്; ബ്ലാസ്റ്റേഴ്സുമായി കരാറിൽ ഒപ്പിട്ടു

കഴിഞ്ഞ ഐ എസ്. എൽ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി കളിച്ച സ്‌ട്രൈക്കർ ലെൻ ദേംഗൽ കേരളാ ബ്ലാസ്റ്റേഴ്സുമായി കരാറിൽ ഒപ്പിട്ടു.

2014 ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനുവേണ്ടി ഐ. എസ് എൽ ബൂട്ടണിഞ്ഞ ലെൻ, 2015 ൽ ഡൽഹി ഡൈനോമോസിനുവേണ്ടിയാണ് കളിച്ചത്.

2017 ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ലെന്‍ ചെന്നൈയിൻ എഫ്. സി ക്കെതിരെ ഹാട്രിക് നേടിയിരുന്നു. മണിപ്പൂർ സ്വദേശിയാണ് ഈ 24 കാരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel