ഡബ്ല്യൂസിസി നിലപാട് സ്വാഗതാര്‍ഹം; ദിലീപിനെ തിരിച്ചെടുത്ത നടപടി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു; അമ്മ നിലപാട് തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് സാക്ഷിയേകേണ്ടി വരുമെന്ന് ഡിവൈഎഫ്ഐ

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ പിന്തുണയ്ക്കുന്ന തരത്തിൽ സിനിമ അഭിനേതാക്കളുടെ സംഘടയായ അമ്മയുടെ ഭാഗത്തുനിന്നുണ്ടായ നടപടികൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ്. പ്രസ്തുത നിലപാട് ‘അമ്മ’ തിരുത്തണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

നടിക്കുനേരെ ആക്രമണം ഉണ്ടായ സമയത്ത് തന്നെ ഈ വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഉറച്ച നിലപട് സ്വീകരിച്ചിരുന്നു. എറണാകുളത്ത് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ യുവജന സംഗമം സംഘടിപ്പിച്ച് നടിക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നൽകുകയാണ് ജനാധിപത്യ സമൂഹത്തിന്റെ കടമ. ആ കടമ ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് പോകുന്ന ‘വുമൺ ഇൻ സിനിമ കളക്ടീവ് ’ പ്രവർത്തകരുടെ നിലപാട് സ്വാഗതാർഹമാണ്.

നടിയുടെ സഹപ്രവർത്തകർക്കും അമ്മ സംഘടനയ്ക്കും നടിയെ പിന്തുണയ്ക്കാൻ ഉത്തരവാദിത്വമുണ്ട്. ഇത് മറന്നുകൊണ്ട് മുന്നോട്ട് പോകുന്ന അമ്മ സംഘടന സമൂഹത്തിൻറെ മുന്നിൽ അപഹാസ്യരാവുകയാണ്. ഈ നിലപാട് തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളീയ സമൂഹത്തിൻറെ ശക്തമായ പ്രതിഷേധത്തിന് സാക്ഷിയാകേണ്ടിവരുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News