സിപിഐഎം പ്രവർത്തകനെ ബോംബെറിഞ്ഞ് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകർ അറസ്റ്റിൽ

പൊൻകുന്നത്ത് സി പി ഐ എം പ്രവർത്തകനെ ബോംബ് എറിഞ്ഞ് , വെട്ടി കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ ആർ എസ് എസ് ,ബി ജെ പി പ്രവർത്തകർ അറസ്റ്റിൽ. ആർ എസ് എസ് , ബി ജെ പി പ്രാദേശിക നേതാക്കൻമാരായ ചിറക്കടവ് ഇലഞ്ഞികാവിൽ വീട്ടിൽ രാമചന്ദ്രൻ നായർ മകൻ കൊല ഗോപൻ എന്നു വിളിക്കുന്ന രാജേഷ്,
ചെറുവള്ളി പടിക്കാറ്റത്തിൽ വാസുദേവൻ നായർ മകൻ ദിലീപ് എന്നിവരേയാണ് പൊൻകുന്നം സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യ്തത്.

ആർ എസ് എസ് കാര്യവാഹകും, ചെറുവള്ളി ദേവീക്ഷേത്രം ഉപദേശക സമിതി സെക്രട്ടറിയുമാണ് ദിലീപ് ,ബി ജെ പിയുടെ ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയാണ് രാജേഷ്.

ചിറക്കടവിലെ സി പി ഐ എം പ്രവർത്തകനായ തെക്കേത്തുകവല പടനിലം മുട്ടിയാകുളത്ത് എം എൽ രവി (33) നേ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ദിലീപിന്റേയും, രാജേഷിന്റേയും നേതൃത്വത്തിലുള്ള ഒരു സംഘം വരുന്ന ആർ എസ് എസ് ക്രിമിനലുകൾ വെട്ടിയത്.

ആക്രമണത്തിൽ രവിയുടെ വലതു കൈ അറ്റ് തൂങ്ങി. നെഞ്ചിനും, തലക്കും, തോളിനും വെട്ടേറ്റിരുന്നു.
23 ന് രാത്രി 8.15 ഓടെയാണ് സംഭവം.ജോലി കഴിഞ്ഞു വരുന്ന ഭാര്യയേയും കുട്ടി കാറിൽ വിട്ടിൽ എത്തിയപ്പോഴാണ് ആക്രമണം. കാറിൽ നിന്നും ഇറങ്ങുമ്പോൾ വീട്ടുമുറ്റത്തു വച്ച് ഒരു സംഘം വരുന്ന
ആർ എസ് എസ് ക്രമിനലുകൾ രവിയേ വെട്ടുകയായിരുന്നു.

രവിയെ വെട്ടുന്നതു കണ്ട് തടസം പിടിക്കുവാനെത്തിയ ഭാര്യയെ അടിച്ചു വീഴ്ത്തുകയും ചെയ്യ്തു.
ഉടൻ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയിലായ രവിയുടെ ജീവൻ രക്ഷിക്കുവാൻ മൂന്ന് ശസ്ത്രക്രിയയാണ് നടത്തിയത്.നില ഗുരുതരമായി തുടരുന്നതിനാൽ രവി കാരിത്താസ് ആശുപത്രി ഐ സി യു വിലാണ്. നിരവധി കേസിലെ പ്രതിയാണ് കൊല ഗോപൻ എന്നു വിളിക്കുന്ന രാജേഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News