നേട്ടത്തിന്‍റെ പുതിയ ചരിത്രം കുറിച്ച് കേരളം; മാതൃത്വ അഭിയാന്‍ അവാര്‍ഡ് ഏറ്റുവാങ്ങി മന്ത്രി കെ കെ ശൈലജ

മാതൃമരണ നിരക്ക് കുറഞ്ഞ സംസ്ഥാനത്തിനുള്ള പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ അവാര്‍ഡ് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി.

ദില്ലിയില്‍ നടന്ന ചടങ്ങളില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നദ്ദ അവാര്‍ഡ് സംസ്ഥാനത്തിന് കൈമാറി. നിലവില്‍ ലക്ഷത്തില്‍ 46 ആയ മാതൃ മരണ നിരക്ക് 2020 ഓടെ 30 ആയി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

2014- 2016 വര്‍ഷത്തെ മാതൃമരണ നിരക്കിന്റെ ഔദ്യോഗിക കണക്കുകള്‍ രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് പുറത്തു വിട്ടിരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായി ഒരു ലക്ഷം ജനങ്ങള്‍ക്ക് 70ല്‍ താഴെ മാതൃമരണ നിരക്കായിരുന്നു കൈവരിക്കേണ്ടിയിരുന്നത്. കേരളത്തില്‍ അത് 41 ആയി കുറയ്ക്കാന്‍ കഴിഞ്ഞു. മാതൃമരണനിരക്ക് 130 ഉള്ളപ്പോഴാണ് കേരളം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയും തമിഴ്നാടുമാണ് മാതൃമരണനിരക്ക് കുറവുള്ള മറ്റു രണ്ട് സംസ്ഥാനങ്ങള്‍. നിലവില്‍ ശിശു മരണ നിരക്ക് കുറയ്ക്കുന്ന കാര്യത്തിലും കേരളം പുരോഗതി കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലക്ഷത്തില്‍ 12 ആയിരുന്ന ശിശു മരണ നിരക്ക് 10 ആയി കുറക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ 2020 ഓടെ ഇത് ഒറ്റ സംഖ്യയിലേത്തിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിചേര്‍ത്തു. ആശുപത്രികളുടെ പശ്ചാത്തല വികസനത്തിനായി 30 കോടിയോളം രൂപ ചെലവഴിക്കുമെന്നും ഇതുകൂടാതെ ലേബര്‍റൂം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയുടെ നവീകരണത്തിനായി എന്‍എച്ച്എം മുഖാന്തരം 57 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News