കാല്‍പന്തിന്‍റെ പെണ്‍പെരുമ വിളിച്ചോതി പയ്യന്നൂര്‍ കോളേജില്‍ ഒരു വ്യത്യസ്ത ബ്രസീല്‍ -അര്‍ജന്‍റീന പോരാട്ടം

ലിംഗഭേദമന്യേ അതിർത്തികൾ മറന്ന് ലോകം ഒരു തുകൽപ്പന്തിലേക്ക് ഉറ്റുനോക്കുമ്പോൾ കലാലയങ്ങളും അതേ ആവേശത്തിൽ കളിക്കളത്തിലാണ്.

ലോകകപ്പ് ഫുട്‌ബോളിന്‍റെ ആവേശം ചോരാതെ പയ്യന്നൂർ കോളേജിലെ വിദ്യാർഥിനികളും തങ്ങളുടെ ഇഷ്ട ടീമുകളുടെ ജേഴ്സിയണിഞ്ഞ് കളിക്കളത്തിലിറങ്ങി.അർജന്റീനയുടെയും ബ്രസീലിന്റെയും ജേഴ്സിയണിഞ്ഞാണ് ടീമുകള്‍ കളത്തിലിറങ്ങിയത്.

കാല്‍പ്പന്ത് കളി ആണ്‍കുട്ടികള്‍ക്ക് മാത്രമല്ല പെണ്‍കുട്ടികള്‍ക്കുമാകുമെന്ന പ്രഖ്യാപനമായിമാറി ഈ സൗഹൃദ മത്സരം.മാതൃകം വിദ്യാര്‍ത്ഥിനി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടികളുടെ സൗഹൃദ ഫുട്ബോള്‍ സംഘടിപ്പിച്ചത്. മത്സരത്തില്‍ അര്‍ജന്‍റീന എതിരില്ലാത്ത 3 ഗോളിന് ബ്രസീലിനെ പരാജയപ്പെടുത്തുകയും ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel