കത്തോലിക്കാ ബിഷപ്പിനെതിരെ പീഡനത്തിന് കേസ്

കത്തോലിക്കാ ബിഷപ്പിനെതിരെ പീഡനത്തിന് കേസെടുത്തു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്നാരോപിച്ച് കന്യാസ്ത്രീ നൽകിയ പരാതിയിൽ കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്.

2014 ൽ കുറവിലങ്ങാടിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. അതേസമയം, സ്ഥലം മാറ്റിയതിലുള്ള വിരോധം മൂലം കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയതായി ബിഷപ്പും കോട്ടയം എസ്പിക്ക് നാലു ദിവസം മുമ്പ് പരാതി നൽകിയിരുന്നു.

അതിനു ശേഷമാണ് കന്യാസ്ത്രീ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇരുവരുടെയും പരാതിയിൽ കുറവിലങ്ങാട് പൊലീസ് കേസെടുത്തതായി കോട്ടയം എസ് പി : ഹരിശങ്കർ സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News