മുഖ്യമന്ത്രിയുടെ ഇടപെടലില്‍ സേതുക്കുട്ടിയമ്മയ്ക്ക് ഗാന്ധിഭവനില്‍ അഭയം

മുഖ്യമന്ത്രിയുടെ ഇടപെടലില്‍ സേതുക്കുട്ടിയമ്മയ്ക്ക് ഗാന്ധിഭവനില്‍ അഭയം. വാര്‍ധക്യത്തിന്റെ അവശതകള്‍ മൂലം ദുരിതത്തിലായിരുന്ന മോനിപ്പളളി സ്വദേശിനി സേതുക്കുട്ടിയമ്മയെ ഗാന്ധിഭവന്‍ ഏറ്റെടുത്തു. ഭര്‍ത്താവ് ദിവാകരന്‍ നായര്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിനെ തുടര്‍ന്നാണ് ഇവരെ ഗാന്ധിഭവന്‍ ഏറ്റെടുത്തത്.

കുറവിലങ്ങാട് മോനിപ്പള്ളി സ്വദേശി ആദിച്ചനാട്ട് വീട്ടില്‍ ദിവാകരന്‍ നായര്‍, അനാരോഗ്യത്താല്‍ ബുദ്ധിമുട്ടുന്ന ഭാര്യയെ പരിചരിക്കാന്‍ സാധിക്കുന്നില്ലെന്ന വിഷമതകള്‍ കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

ഇതേ തുടര്‍ന്നുള്ള മുഖ്യമന്ത്രിയുടെ ഇടപെടലിലാണ് സേതുക്കുട്ടിയമ്മയെ ഹരിപ്പാടുള്ള ഗാന്ധിഭവന്‍ ഏറ്റെടുത്തത്. തിരുവനന്തപുരത്ത് ഹോട്ടലില്‍ ജീവനക്കാരനായിരുന്ന ദിവാകരന്‍ നായര്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സേതുക്കുട്ടിയമ്മയെയും നാലു വയസ്സുകാരനായ മകനെയും തന്റെ ഒപ്പം കൂട്ടുന്നത്.

പിന്നീട് മോനിപ്പള്ളിയിലെത്തി താമസം തുടങ്ങി. 20 വര്‍ഷം മുമ്പ് സേതുക്കുട്ടിയമ്മയുടെ മകന്‍ ഇവരെ വിട്ടുപോയി. അതോടെ ആശ്രയമറ്റ ഇവര്‍ പല ജോലികളും ചെയ്തു കഴിഞ്ഞുകൂടുകയായിരുന്നു.

പ്രായാധിക്യം തളര്‍ത്തിയപ്പോള്‍ പലപ്പോഴും ആഹാരം പോലും കഴിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി ഇരുവരും. അതിനിടയില്‍ സേതുക്കുട്ടിയമ്മ വീണ് കയ്യൊടിഞ്ഞു. അവശനായ ദിവാകരന്‍ നായര്‍ക്ക് സേതുക്കുട്ടിയമ്മയുടെ പരിചരണം പ്രയാസമായി. തുടര്‍ന്നാണ് സഹായം അഭ്യര്‍ത്ഥിച്ച് ദിവാകരന്‍ നായര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതും തുടര്‍ നടപടികള്‍ ഉണ്ടായതും.

ഗാന്ധിഭവന്റെ ഹരിപ്പാടുള്ള സ്നേഹഭവനത്തിലേക്കാണ് സേതുക്കുട്ടിയമ്മയെ കൂട്ടിക്കൊണ്ടു പോയത്. ഗാന്ധിഭവന്‍ ഡയറക്ടര്‍ മുഹമ്മദ് ഷെമീര്‍, ഹെല്‍ത്ത് അസിസ്റ്റന്റ് രതീഷ് എന്നിവര്‍ക്കൊപ്പം സേതുക്കുട്ടിയമ്മ യാത്രയായപ്പോള്‍ ആദിച്ചനാട്ട് വീട്ടില്‍ ദിവാകരന്‍ നായര്‍ ഇനി തനിച്ചാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News