ഗ്ലോബൽ ഡിജിറ്റൽ ഹബ്ബ് പദ്ധതി; ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസ്സാനുമായി സർക്കാർ ധാരണാ പത്രം ഒപ്പിട്ടു

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസ്സാനുമായി ഗ്ലോബൽ ഡിജിറ്റൽ ഹബ്ബ് പദ്ധതിയ്ക്ക് സർക്കാർ ധാരണാ പത്രം ഒപ്പിട്ടു. പദ്ധതിയുടെ ആദ്യഘട്ടത്തിനായി ടെക്നോ പാർക്കിൽ 30 ഏക്കർ ഭൂമിയും രണ്ടാം ഘട്ടത്തിൽ 40 ഏക്കർ ഭൂമിയും നിസ്സാന് സർക്കാർ കൈമാറും.

കേരളത്തെ ഡിജിറ്റൽ സംസ്ഥാനമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചീഫ് സെക്രട്ടറി പോൾ ആന്‍റണിയും നിസാൻ സി.ഐ.ഒ ടോണി തോമസുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.

ആഗോള വാഹനനിര്‍മ്മാതാക്കളായ നിസാന്‍റെ ആദ്യ ഗ്ലോബല്‍ഡിജിറ്റല്‍ ഹബ്ബാണ് കേരളത്തില്‍ സ്ഥാപിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെയും സ്വയംനിയന്ത്രിത വാഹനങ്ങളുടെയും ഗവേഷണവും സാങ്കേതിക വികസനവുമാണ് ഇവിടെ നടക്കുക. തിരുവനന്തപുരത്തെ ടെക്നോസിറ്റിയിൽ പദ്ധതിയുടെ ആദ്യഘട്ടത്തിനായി 30 ഏക്കർ കൈമാറുന്നതിനുള്ള ധാരണാ പത്രമാണ് ഒപ്പിട്ടത്.

ചീഫ് സെക്രട്ടറി പോൾ ആന്റണിയും നിസാൻ സി.ഐ.ഒ ടോണി തോമസുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. രണ്ടാമത്തെ ഘട്ടത്തിൽ 40 ഏക്കറും യമുന ഐടി കെട്ടിടത്തില്‍ സ്ഥലവും നിസാന് അനുവദിക്കും.

കേരളത്തെ ഡിജിറ്റൽ സംസ്ഥാനമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യവസായികൾ കേരളത്തിലെത്താൻ മടിക്കുന്ന കാലത്താണ് നിസാൻ എത്തിയത്. ഇത് മറ്റുള്ളവർക്ക് മാതൃകയാകും. എല്ലാ സൗകര്യവും സർക്കാർ ഒരുക്കി കൊടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വലിയ പ്രതീക്ഷകളാണ് കേരളത്തിലെക്ക് എത്തിച്ചതെന്ന് നിസാൻ സി.ഐ.ഒ ടോണി തോമസ് പറഞ്ഞു.

നിസാന്‍, റെനോള്‍‌ട്ട്, മിറ്റ്സുബിഷി തുടങ്ങിയ വാഹനനിര്‍മ്മാതാക്കള്‍ക്കു വേണ്ടിയാണ് ഫ്രാങ്കോ-ജപ്പാന്‍ സഹകരണസംഘമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നത്. വാഹന ഭീമനായ നിസാന്‍റെ വരവ് സംസ്ഥാനത്തെ ഐ.ടി അധിഷ്ഠിത വ്യവസായ വളര്‍ച്ചയ്ക്ക് വേഗം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel