ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ പോര്‍ച്ചുഗലും ഉറുഗ്വേയും ഇന്നിറങ്ങും; സാധ്യതകള്‍ ഇങ്ങനെ

ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ പോര്‍ച്ചുഗലും ഉറുഗ്വേയും ഇന്നിറങ്ങും. രാത്രി 11.30നാണ് മത്സരം.

ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് സൂപ്പര്‍ സ്ട്രൈക്കര്‍ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗല്‍ എത്തുന്നത്. എന്നാല്‍ ഗ്രൂപ്പ് മത്സരത്തില്‍ തോല്‍വിയെന്തെന്ന് അറിയാതെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഉറുഗ്വേ എത്തുന്നത്. ലൂയിസ് സുവാരസിനെയും എഡിന്‍സണ്‍ കവാനിയെയും മുന്‍നിര്‍ത്തി തന്നെയാകും ഉറുഗ്വേയുടെ മുന്നേറ്റ തന്ത്രങ്ങള്‍.

പോര്‍ച്ചുഗലിനെ സംബന്ധിച്ചിടത്തോളം റൊണാള്‍ഡോ തന്നെയാണ് കുന്തമുന. ലോകകപ്പില്‍ ആദ്യ കളിയില്‍ തന്നെ ഹാട്രിക് നേടി ആരാധകര്‍ക്ക് ആവേശം പകര്‍ന്ന ലോകതാരത്തിന്‍റെ മിന്നൂും പ്രകടനത്തില്‍ കുറഞ്ഞതൊന്നും ഇന്നത്തെ മത്സരത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കില്ല. മിഡിലും ഡിഫന്‍സിലും ഇറങ്ങിക്കളിക്കുന്ന റൊണാള്‍ഡോ തന്നെയാണ് പോര്‍ച്ചുഗലിന്‍റെ പ്ലേ മേക്കര്‍. 4ഗോളുകള്‍ നേടിയ റൊണാള്‍ഡോ സുവര്‍ണ പാതുകത്തിനുള്ള മത്സരത്തില്‍ രണ്ടാംനാണ്.

ഇരു ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത് ഉറുഗ്വേയ്ക്കാണെങ്കിലും പോര്‍ച്ചൂഗലിനും വിജയസാധ്യത കല്‍പ്പിക്കുന്നു. അത്ലെറഅറിക്കോ മാഡ്രിഡിന്‍റെ സെന്‍ട്രല്‍ ബാക്ക് താരം ജോസ് ജിമെനെസ് പരിക്കുമാറി തിരിച്ചെത്തുന്നത് ഉറുഗ്വേക്ക് ആത്മവിശ്വാസം കൂട്ടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here