ആരാധകർക്ക് ആവേശം പകർന്ന് മലയാളികളുടെ മഹാനടന്‍ കോ‍ഴിക്കോട്

ആരാധകർക്ക് ആവേശം പകർന്ന് പ്രിയതാരം മമ്മൂട്ടി കോഴിക്കോടെത്തി . അബ്രഹാമിൻറെ സന്തതികൾ സിനിമയുടെ വിജയാഘോഷവുമായാണ് മമ്മൂട്ടിയും സഹപ്രവർത്തകരും കോഴിക്കോട് ഒത്തുചേർന്നത്.

മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം അബ്രഹാമിൻറെ സന്തതികൾ. റംസാൻ റിലീസായി എത്തിയ ചിത്രത്തിൻറെ വിജയാഘോഷത്തിൽ പങ്കെടുക്കാനാണ് മമ്മൂട്ടിയും അണിയറ പ്രവർത്തകരും കോഴിക്കോട് ഒത്തുചേർന്നത്.

ഹൈലൈറ്റ് മാളിൽ പ്രിയതാരത്തെ കാണാൻ ആരാധകർ ഒഴുകിയെത്തി. കേക്ക് മുറിച്ചായിരുന്നു ആഘോഷം. സിനിമയുടെ വിജയം മമ്മൂട്ടി ആരാധകരുമായി പങ്കുവെച്ചു.

ചിത്രത്തിലെ നായിക കനിഹ, സഹതാരങ്ങളായ ആൻസൻ പോൾ, അനൂപ്, സംവിധായകൻ ഷാജി പാടൂർ, സംഗീത സംവിധായകൻ ഗോപി സുന്ദർ, നിർമ്മാതാവ് ജോബി ജോർജ് തുടങ്ങിയവരും മമ്മൂട്ടിക്കൊപ്പം സിനിമയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാനെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News