റൊണാള്‍ഡോയും മെസിയും നേര്‍ക്കുനേര്‍? ഇന്നത്തെ മത്സരം നിര്‍ണായകം

ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത് റൊണാള്‍ഡോയും മെസിയും നേര്‍ക്കുനേര്‍ വരുമോ എന്നാണ്. ഇന്നത്തെ മത്സരത്തിലല്‍ ഫ്രാന്‍സിനെ അര്‍ജന്‍റീനയും, ഉറുഗ്വേയെ പോര്‍ച്ചുഗലും തോല്‍പ്പിച്ചാല്‍ ക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത്.

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അര്‍ജന്‍റീനയും പോര്‍ച്ചൂഗലും ജയിച്ചുകയറിയാല്‍ ക്വാര്‍ട്ടറില്‍ ഫുഡ്ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത് റൊണാള്‍ഡോ മെസി പോരാട്ടമാണ്.

എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ ഇരുവര്‍ക്കും ജയിക്കുക അത്ര എളുപ്പമല്ല. ലോകകപ്പ് സാധ്യത കല്‍പ്പിക്കപ്പെടുന്ന ഫ്രാന്‍സാണ് അരകജന്‍റീനയുടെ എതിരാളികള്‍. മികച്ച മുന്നേറ്റ നിരയും പ്രതിറോധനിരയുമായെത്തുന്ന ഫ്രാന്‍സിനെ മറികടക്കുക അര്‍ജന്‍റീനക്ക് കടുപ്പമാണ്. ഉറുഗ്വേ ആണ് പോര്‍ച്ചുഗലിന്‍റെ എതിരാളികള്‍.

സുവാരസിന്‍റെ നേത്വത്തില്‍ അണിനിരക്കുന്ന ഉറുഗ്വേ പോര്‍ച്ചുഗലിന് കടുത്ത വെല്ലുവിളിയാണ്. വെല്ലുവിളികള്‍ അതിജീവിച്ചാല്‍ ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന മെസ്-റൊണാള്‍ഡോ അംഗത്തിന് കളമൊരുങ്ങും.

എന്നാല്‍ കണക്കുകളില്‍ മുന്‍തൂക്കം മെസിക്കാണ്. ലാ ലിഗയില്‍ 18 തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 10 തവണ മെസിക്കൊപ്പമായിരുന്നു വിജയം. നാല് തവണ മാത്രമാണ് റൊണാള്‍ഡോയ്ക്ക് വിജയിക്കാനായത്.

ചാമ്പ്യന്‍സ് ലീഗില്‍ അഞ്ച് തവണ ഇവര്‍ ഏറ്റുമുട്ടിയപ്പോള്‍ ക്രിസ്റ്റ്യാനോ രണ്ട് തവണയും, മെസി ഒരു തവണയും മാത്രമാണ് ജയിച്ചത്. ലീഗുകളില്‍ 35 തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 16 തവണ മെസിയും 10 തവണ ക്രിസ്റ്റ്യാനോയും ജയം കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ റഷ്യന്‍ ലോകകപ്പില്‍ മുന്‍തൂക്കം റൊണാള്‍ഡോയ്ക്ക തന്നെ, ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് തന്‍റെ പേരില്‍ കുറിച്ച റൊണാള്‍ഡോ 4 ഗോളുകളണ് നേടിയത്.

അതേ സമയം മെസിക്ക് ഒരു ഗോള്‍ മാത്രമാണ് കണ്ടെത്താന്‍ സാധിച്ചതും. ഇരു ടീമുകളും ക്വാര്‍ട്ടര്‍ യോഗ്യത നേടിയാല്‍ റൊണാളഅകഡോോ മെസിയോ എന്ന ആരാധകരുടെ ചോദ്യത്തിന് താല്‍ക്കാലിക ഉത്തരം കൂടിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel