നിപ വൈറസ് നിയന്ത്രണ വിധേയമാക്കിയ ആരോഗ്യ പ്രവർത്തകർക്ക് നാളെ കോഴിക്കോടിന്റെ ആദരം

നിപ വൈറസ് നിയന്ത്രണ വിധേയമാക്കിയ ആരോഗ്യ പ്രവർത്തകർക്ക് കോഴിക്കോടിന്റെ ആദരം .നാളെ വൈകീട്ട് നടക്കുന്ന സ്നേഹാദരം ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും .

നാടിനെയാകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസിനെ പിടിച്ച് കെട്ടാൻ സമാനതകളില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങളാണ് കേരള സർക്കാർ നടത്തിയത്. ആരോഗ്യ വകുപ്പ് നടത്തിയ ഊർജസ്വലമായ പ്രവർത്തനങ്ങളിലൂടെയാണ് നിപ്പ വൈറസിനെ നിയന്ത്രണ വിധേയമാക്കിയത് .

മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽനോട്ടത്തിൽ മന്ത്രിമാരായ കെ. കെ. ശൈലജ ടീച്ചർ , TP രാമകൃഷ്ണൻ , AK ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത് .ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും ഒരു മനസോടെ ഒറ്റക്കെട്ടായി അണി ചേർന്നു .

നിപ്പക്കെതിരായ പോരാട്ടത്തിൽ ജീവൻ പോലും പണയം വെച്ച് അണി നിരന്നവരെയാണ് കോഴിക്കോട് പൗരാവലി ആദരിക്കുന്നത് .ഞായറാഴ്ച വൈകീട്ട് നടക്കുന്ന സ്നേഹാദരം ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയുമെന്ന് മേയർ തോട്ടത്തിൽ രവിന്ദ്രൻ , ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശേരി തുടങ്ങിയവർ അറിയിച്ചു.  ജില്ലയിലെ MP മാർ , MLA മാർ , രാഷ്ട്രിയ പാർട്ടി നേതാക്കൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News