
തിലകനെതിരെയെടുത്ത അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മകൻ ഷമ്മി തിലകൻ അമ്മയ്ക്ക് വീണ്ടും കത്ത് നല്‍കി. മോഹൻ ലാലിന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതിയില്‍ പൂര്‍ണ്ണ പ്രതീക്ഷയാണെന്നും താനിപ്പോഴും അമ്മയെ പിന്തുണക്കുന്നുവെന്നും ഷമ്മി വ്യക്തമാക്കി.
അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് ഷമ്മി തിലകൻ കത്ത് നല്‍കിയത്. തിലകനെ 2010 ലാണ്. അമ്മയില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്. എന്നാല്‍ തന്‍റെ അച്ഛൻ ചെയ്ത കുറ്റമെന്തെന്ന് ഷമ്മി തിലകൻ ചോദിക്കുന്നു.
രാജി വച്ച നടിമാര്‍ക്ക് പൂര്‍ണ്ണ പിന്തുണ. അച്ഛനെ തിരിച്ചെടുക്കാനുള്ള അപേക്ഷ നല്‍കിയപ്പോള്‍ മോഹൻലാലില്‍ തനിക്കുള്ള വിശ്വാസമാണ് പ്രതീക്ഷ നല്‍കുന്നതെന്നും ഷമ്മി വ്യക്തമാക്കി.
മരിച്ചവരുടെ പട്ടികയില്‍ നിന്ന് പോലും ഒഴിവാക്കി അതില്‍ വിഷമമുണ്ട്..അമ്മയില്‍ പൂര്‍ണ്ണ വിശ്വാസം. ഈ മകന്റെ അപേക്ഷ വൈകിയാണെങ്കിലും അമ്മ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഷമ്മി തിലകൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here