ആക്രമിക്കപ്പെട്ട നടി ഹെെക്കോടതിയിലേക്ക്

ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിക്കുന്നു.വിചാരണക്കായി വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കും.വിചാരണ വേഗത്തിലാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടും.

കേസില്‍ വിചാരണക്കായി വനിതാ ജഡ്ജി ഉള്‍പ്പെടുന്ന പ്രത്യേക കോടതി വേണമെന്നാവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.

എറണാകുളത്തെ സെഷന്‍സ് കോടതികളില്‍ നിലവില്‍ വനിതാ ജഡ്ജിമാരില്ലെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയല്ല ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.

ഈ സാഹചര്യത്തിലാണ് പുനപ്പരിശോധനാ ഹര്‍ജിയുമായി നടി ഹൈക്കോടതിയെ സമീപിക്കുന്നത്.വിചാരണക്കായി വനിതാ ജഡ്ജിയെ നിയോഗിക്കണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടും.സമാന സ്വഭാവമുള്ള പല കേസുകളിലും വനിതാ ജഡ്ജിയെ നിയോഗിച്ചിട്ടുണ്ടെന്നതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

അടുത്തയാ‍ഴ്ചയാകും ഹൈക്കോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കുക. വിചാരണ വൈകിപ്പിക്കാന്‍ കേസിലെ പ്രതിയായ നടന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആരോപിച്ചിരുന്നു.

ക‍ഴിയുന്നതും വേഗം വിചാരണ തുടങ്ങണമെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു.ഇതിനിടെയാണ് നടി പുനപ്പരിശോധനാ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News