പ്രായപൂര്‍ത്തിയാകാത്ത പതിനേ‍ഴുകാരനെ ലെെംഗീകമായി ചൂഷണം ചെയ്ത് യുവതിയും മകളും; ആണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ കേസ് എടുത്തു

ഷിംല: പതിനേ‍ഴുകാരനെ ലെെംഗീക ചൂഷണങ്ങള്‍ക്ക് ഇരയാക്കിയ നേപ്പാള്‍ സ്വദേശിനികള്‍ക്കെതിരെ കേസ്.പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ അച്ഛന്‍റെ പരാതിയിലാണ് നടപടി. നേപ്പാള്‍ സ്വദേശികളായ 45 വയസ്സുള്ള അമ്മയ്ക്കും 22 വയസ്സുകാരിയായ മകള്‍ക്കുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

ഹിമാചല്‍ പ്രദേശ് സോളാന്‍ ജില്ലയില്‍ അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ മകനെ എത്തിച്ചാണ് ലൈംഗിക ചൂഷണം നടത്തിയതെന്ന് കുട്ടിയുടെ പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിനെതിരെയുള്ള ഐ.പി.സി 373 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News