നടി ആക്രമിക്കപ്പെട്ട സംഭവം; ഫെഫ്ക്ക മൗനം വെടിഞ്ഞതില്‍ സന്തോഷമെന്ന് ആഷിക്ക് അബു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫെഫ്ക്ക മൗനം വെടിഞ്ഞതില്‍ സന്തോഷമെന്ന് സംവിധായകന്‍ ആഷിക്ക് അബു. സംഘടന ഇരയ്ക്കൊപ്പമെന്ന് സംശയത്തിന്ഇടകൊടുക്കാതെ പ്രഖ്യാപിച്ചതിന് അഭിവാദ്യങ്ങളെന്നും ആഷിക്ക് അബു ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം നടിക്ക് നേരെ നടന്ന, സമാനതകളില്ലാത്ത കുറ്റകൃത്യം സമൂഹത്തിൽ വലിയ രീതിയിൽ ചർച്ചകൾക്ക് തുടക്കമിട്ടു. സ്ത്രീകൾ മുന്നോട്ടുവന്ന് സിനിമയിൽ അവർക്ക് അരക്ഷിതാവസ്ഥയുണ്ടെന്ന് പറഞ്ഞു.

സിനിമാ രംഗം സാംസ്കാരികമായി നവീകരിക്കപ്പെടണം എന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിലും ഫെഫ്കയുടെ മൗനം അപാരമായിരുന്നു.

മൗനത്തിന് ഈ സന്ദർഭത്തിൽ പല അർഥങ്ങൾ വരാം. തനിക്കുള്ള വിമർശനം ആയിട്ടാണെങ്കിൽ പോലും മൗനം വെടിഞ്ഞത്‌ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും ആഷിക്ക് അബു ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here